Image

പ്രസിഡൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് നൽകുന്നതിനു ഡബ്ലിയു.എം.സി.ക്ക് അധികാരം

Published on 27 December, 2020
പ്രസിഡൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് നൽകുന്നതിനു ഡബ്ലിയു.എം.സി.ക്ക് അധികാരം
പ്രസിഡൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് നൽകുന്നതിനുള്ള  അംഗീകാരം വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയന് ലഭിച്ചു .

സന്നദ്ധപ്രവർത്തനങ്ങൾക്കു നൽകുന്ന പരമോന്നത ബഹുമതികളിൽ ഒന്നായ പ്രസിഡൻഷ്യൽ  വോളന്റീർ സർവീസ് അവാർഡ് നൽകുന്നതിന് അധികാരമുള്ള സർട്ടിഫയിങ് സംഘടനകളിൽ  ഒന്നായി  W M C അമേരിക്ക റീജിയനെ അംഗീകരിച്ചതിൽ   അതിയായ സന്തോഷം ഉണ്ടെന്നു ന്യൂജേഴ്‌സി അമേരിക്ക റീജിയൻ  പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ എന്നിവർ സംയുക്തമായി അറിയിച്ചു. വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തപ്പോൾ മുതൽ   പ്രഖ്യാപിച്ച പ്രവർത്തനങ്ങളിൽ മുന്ഗണന കൊടുത്തിരുന്നതും ഇത്തരം സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾക്കായിരുന്നു.

അമേരിക്ക റീജിയൻ ഭാരവാഹികളായ ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), സുധീർ നമ്പ്യാർ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളിൽ (ജനറൽ സെക്രട്ടറി), സെസിൽ ചെറിയാൻ (ട്രെഷറർ), ഷാനു രാജൻ (അസോസിയേറ്റ്‌ സെക്രട്ടറി), ശാന്താ പിള്ള (വൈസ് ചെയർ), ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), വികാസ് നെടുമ്പള്ളിൽ (വൈസ് ചെയര്‍മാന്‍), എൽദോ പീറ്റർ (വൈസ് പ്രസിഡന്റ്,അഡ്മിൻ), ജോൺസൻ തലച്ചെല്ലൂർ (വൈസ് പ്രസിഡന്റ് ഓർഗ് ), ജോർജ് .കെ .ജോൺ (വൈസ് പ്രസിഡന്റ് ), ചാക്കോ കോയിക്കലേത് (അഡ്വൈസറി ബോർഡ് ചെയര്‍മാന്‍), എബ്രഹാം ജോൺ (അഡ്വൈസറി ബോർഡ് മെമ്പർ), നിബു വെള്ളവന്താനം (അഡ്വൈസറി ബോർഡ് മെമ്പർ), ദീപക്‌ കൈതക്കപ്പുഴ (അഡ്വൈസറി ബോർഡ് മെമ്പർ), ജോർജ് ഫ്രാൻസിസ് (അഡ്വൈസറി ബോർഡ് മെമ്പർ), ഏലിയാസ് കുട്ടി പത്രോസ് (അഡ്വൈസറി ബോർഡ് മെമ്പർ), പ്രമോദ്‌ നായർ (അഡ്വൈസറി ബോർഡ് മെമ്പർ), വര്ഗീസ് അലക്സാണ്ടർ (അഡ്വൈസറി ബോർഡ് മെമ്പർ), ശോശാമ്മ ആൻഡ്രൂസ് (വിമൻസ് ഫോറം പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമൻസ് ഫോറം സെക്രട്ടറി ), മാത്യു തോമസ് (ചാരിറ്റി ഫോറം), ചെറിയാൻ അലക്സാണ്ടർ (റീജിയണൽ NEC), മേരി ഫിലിപ്പ് (റീജിയണൽ NEC) എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്റ് ശ്രി. ഗോപാല പിള്ളയും ഗ്ലോബൽ വിസ്പ്രെസിഡെന്റ്ശ്രി. പി സി മാത്യുവും അഭിനന്ദിച്ചു.

അമേരിക്കൻ സമൂഹത്തിൽ സന്നദ്ധപ്രവർത്തങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ നിർദിഷ്ട സമയം പൂർത്തിയാക്കുന്നവർക്ക് WMC അമേരിക്ക റീജിയൻ  വഴി  പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ്  അവാർഡ് കരസ്ഥമാക്കുകയും ചെയ്യാം. ഇത് സ്കൂൾ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തി വികാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും സഹായകം ആകുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ പുതിയ തലമുറയെ അമേരിക്കൻ സമൂഹത്തോട് ചേർത്തുനിർത്തന്നതോടൊപ്പം മലയാളീ സമൂഹോത്തോടും ഉള്ള പ്രതിബദ്ധത വർധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു .

എന്താണ്  പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് ?

അമേരിക്കൻ പൗരനോ നിയമപരമായി അമേരിക്കയിൽ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവിൽ അവരവരുടെ പ്രായപരിധിയിൽ നിര്ണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അവാർഡാണ് PVSA (Presidents Volunteer Service Award).

WMC അമേരിക്ക റീജിയന്റെ പങ്ക്‌ :
വർഷാവർഷം കഴിഞ്ഞ പന്ത്രണ്ടു മാസകാലയളവിൽ സന്നദ്ധപ്രവർത്തങ്ങൾ ചെയ്യുന്ന വ്യക്തിക്ക് PVSA  അവാർഡ് നല്കാൻ ഉള്ള അംഗീകാരം World Malayalee Council America Region നു ലഭിച്ചു. വോളന്റീർമാർ ഇത്രത്തിലുള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുവാൻ .

വോളന്റീർമാർക്കു എന്താണ് ലഭിക്കുക?

സന്നദ്ധ പ്രവർത്തനങ്ങൾ നല്കുന്ന സംതൃപ്തിയോടൊപ്പം അമേരിക്കൻ പ്രസിഡന്റിന്റെ കൈയൊപ്പോടു കൂടിയ സെര്ടിഫിക്കറ്റും, മെഡൽ അല്ലെങ്കിൽ കോയിൻ, ഔദ്യോഗികമായാ പിന്നും അംഗീകാരവും പ്രശംസ പത്രവും ലഭിക്കും.

ആർക്കൊക്കെ പങ്കെടുക്കാം?

5 വയസ്സുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. അവാർഡുകൾ ബ്രോൺസ്, സിൽവർ, ഗോൾഡ് എന്ന് തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത് .
PVSA  പ്രോഗ്രാമിൽ ചേരാൻ താത്പര്യമുള്ളവർ അമേരിക്ക റീജിയൻ മുഖേനെയോ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സന്ഖടനയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയനിൽ സമർപ്പിക്കുകയോ ചെയ്യുമ്പോൾ പ്രെസിഡെന്റ്സ് വോളന്റീർ അവാർഡ് വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയനിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് wmcamerica.pvsa@gmail.com email ചെയ്യുകയോ അല്ലെങ്കിൽ www.wmcamerica.org/services/ സന്ദേർശിക്കുകയോ ചെയ്യുക.

Hours by AwardBronzeSilverGold

Kids (5-10)

26 – 49

hours

50 – 74

hours

75 +

hours

Teens (11–15)

50 – 74

hours

75 – 99

hours

100 +

hours

Young Adults (16-25)

100 – 174

hours

175 – 249

hours

250 +

hours

Adults (26 and older)

100 – 249

hours

250 – 499

hours

500+

hours

Families and Groups*

200 – 499

hours

500 – 999

hours

1,000+

hours

President’s Lifetime Achievement Award: Individuals who have completed 4,000 or more hours in their lifetime

* Two or more people, with each member contributing at least 25 hours toward the total


 കൂടുതൽ വിവരങ്ങൾക്ക് wmcamerica.pvsa@gmail.com email ചെയ്യുകയോ അല്ലെങ്കിൽ www.wmcamerica.org/services/ സന്ദേർശിക്കുകയോ ചെയ്യുക.
പ്രസിഡൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് നൽകുന്നതിനു ഡബ്ലിയു.എം.സി.ക്ക് അധികാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക