അമേരിക്കയുടെ എല്ലാ മഹിമയും നിലനിറുത്തി ട്രംപില്‍ നിന്നും ഭരണം ബൈഡനിലേയ്ക്ക് ഒരു പ്രശ്നവുമില്ലാതെ മാറിയിരിക്കുന്നു. ഓര്‍മ്മയില്‍ നില്ക്കുന്ന വാക്കുകള്‍ ഒന്നുംകേട്ടില്ല എങ്കിലും രാഷ്ട്രത്തിന്റ്റെ ഒത്തൊരുമയിൽ ഊന്നി ബൈഡന് പ്രസിഡന്റ്റ് എന്നനിലയിലുള്ള ആദ്യ സന്ദേശം രാഷ്ട്രത്തിനു നല്കി.
ഒരു വിധത്തില്‍ ബൈഡന് ഭാഗ്യവാനാണ്. കോവിഡ് 19 വ്യാപനം ഇപ്പോഴും നിലച്ചിട്ടില്ല എങ്കിലും രാജ്യം ആഗോള തലത്തിലും ആഭ്യന്തര തലത്തിലും അനായാസേന മുന്നോട്ടു നീങ്ങുന്ന നല്ല അന്തരീക്ഷമാണ് മുന്നില്‍ കാണുന്നത്. വാക്സിന് കണ്ടുപിടിക്കപ്പെട്ടു വിതരണം തുടങ്ങി. കൂടാതെ അന്താരാഷ്ട്ര തലത്തിലും അന്തരീഷം പൊതുവെ ശാന്തo .
ഒന്നാമത് കോവിഡ് 19 നിയന്ത്രിക്കുന്നതിനായി വാക്സിന് വിതരണം മുന്നോട്ടു പോകുന്നു. പരിണിത ഫലം,, കോവിഡ് ഭയത്തില്‍ അടയപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ താമസിയാതെ തുറക്കപ്പെടും, രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടും.
രണ്ടാമത്, ആഗോള സമാധാന നില. ഐ സി എസ് പോലുള്ള അന്തര്‍ദേശീയ ഭീകര സംഘങ്ങള്‍ നാമാവശേഷമാകുന്നു. മിഡിൽ ഈസ്റ്റില്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി സമാധാന ഉടനമ്പടികളില് ഒപ്പുവയ്ക്കുന്നു. ഏഷ്യന്‍ മേഖലയില്‍ അമേരിക്ക ജപ്പാന്, ഓസ്ട്രേലിയ , ഇന്ത്യ ഈ രാജ്യങ്ങളുമായി ഇന്‍ഡോ ഏഷ്യ പസിഫിക് എന്ന സൈനിക ബന്ധ കരാറുകള്‍ ചൈനയെ പിടിച്ചു നിറുത്തുന്നതിന്.
ട്രംപ് അമേരിക്കയെ ഒരു യുദ്ധത്തിലും പ്രവേശിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല സമാധാനം വരുത്തുന്നതിനു ശ്രമിച്ചിട്ടേ ഉള്ളു. നോര്‍ത്ത് കൊറിയ മറ്റുള്ളവര്‍ക്ക് ഒരു ഭീഷണിയല്ല. അഫ്ഗാനിസ്ഥാനില്‍ സമാധാനം ദൂരെ അല്ല. നമ്മുടെ സേന തിരികെ വരുന്നു.
ട്രംപിന്റ്റെ ഭരണം ആരംഭിച്ച സമയം തെക്കനതിര്‍ത്തിയില്‍ പോടുന്നനവെ ഉടലെടുത്ത നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ബലാല് പ്രവേശനം നിയന്ത്രിച്ചു കൂടാതെ ഇതിനോടകം 400 മൈലുകള്‍ മതിലും കെട്ടി.
മുന്നിലുള്ള മറ്റൊരു ലളിതമായ അനുകൂലമായ പാത ഒട്ടനവധി മാധ്യമങ്ങളും അവിടെ പ്രത്യക്ഷപ്പെടുന്ന ചലിക്കുന്ന പണ്ഡിത നാവുകളും ബൈഡനു ആമ്മേന്‍ പാടുന്നവര്‍. വിമര്‍ശനവും അവഹേളനവും പേടിക്കേണ്ട കാര്യമില്ല.
അഭിപ്രായ സ്വാതന്ത്യ്രവും അപകടാവസ്ഥയില്‍ പ്രധാന സാമൂഹിക മാധ്യമങ്ങളും ബൈഡനെ തുണക്കുന്നു. നിരവധി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ സോഷ്യല്‍ മാധ്യമങ്ങളില്‍ നിന്നും പുറത്താക്കി. ബൈഡനെ കുറ്റം പറഞ്ഞാല്‍ അത് രാജ്യദ്രോഹ കുറ്റത്തിന് സമം. ഇതിനോടകം ട്രംപ് അടക്കം നിരവധിയുടെ ട്വിറ്റെര്‍, ഫേസ്ബുക് പോലുള്ള അക്കൗണ്ടുകള്‍ റദ്ദാക്കിയിരിക്കുന്നു.
നിയമനിര്‍മ്മാണ സഭയും ബൈഡന്റ്റെ കാല്ച്ചുവട്ടില്. ബൈഡന് ഭരണം നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികളും എളുപ്പമായി കോണ്‍ഗ്രസ്സില്‍ കൂടി നീങ്ങും. സെനറ്റില്‍ 'ഫിലിബസ്റ്റര്‍' എന്ന ചോദ്യം ചെയ്യലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് താമസിയാതെ ഇല്ലാതാകും. അങ്ങനെ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ഏതു രീതിയില്‍ വേണമെങ്കിലും രാജ്യത്തെ രൂപപ്പെടുത്തി എടുക്കുന്നതിനു പറ്റും. ബൈഡന്റ്റെ നല്ലകാലം. രാജ്യത്തിന്റ്റെ ഗതികാത്തിരുന്നു കാണാം.