Image

നസ്രായനായ ക്രിസ്തു (നോയമ്പുകാല രചന: ചാക്കോ ഇട്ടിച്ചെറിയ)

Published on 31 March, 2021
നസ്രായനായ ക്രിസ്തു (നോയമ്പുകാല രചന: ചാക്കോ ഇട്ടിച്ചെറിയ)
ഈശ്വരന്‍മനുഷ്യനായ് മര്ത്യരെ സ്നേഹിച്ചീടാൻ
മതത്തിന്നതീതനായ്‌സ്നേഹത്തെപകര്ന്നീടാന്‍
ഒരിക്കല്‍ജനനംപിന്നൊരിക്കല്‍മരണവും
മരണശേഷംന്യായവിധിയുംമനുഷ്യന്നു

നിയമിച്ചിരിക്കയാലറിഞ്ഞുദൈവത്തെനാം
ഭയപ്പെട്ടനുദിനംജീവിതംനയിക്കേണം
"മനുഷ്യന്‍സാബത്തിനായല്ലപിന്നെയോസാബ
ത്തുളവായ്മനുഷ്യന്നായ് നസ്രായനരുള്‍ചെയ്തു".

തട്ടിമാറ്റിത്തന്‍പുറംകാലിനാല്‍മതത്തിന്റെ
കെട്ടുകള്‍വരമ്പുകള്‍മര്ത്യരോ സ്വതന്ത്രരായ്!
ന്യായമാല്ലന്ന്യായമായുള്ളൊരു പ്രമാണത്തിന്‍
കീഴിലല്ലിനിമര്‍ത്യന്‍ക്രിസ്തുവില്‍സ്വതന്ത്രനാം

പാപിക്കു‌പാതാളമെന്നല്ലാതെമറ്റൊന്നുമേ
കാണുവാന്‍കണ്ണില്ലാത്തമതബോധത്തെത്തള്ളി
കാല്‍വറിക്കുന്നില്‍കേട്ടസിംഹഗര്‍ജ്ജനംലോക
നീതികള്‍തകര്‍ത്തീടാന്‍പോരുന്നതല്ലീനൂനം !

പാപിക്കുപറുദീസാവച്ചുനീട്ടുമാദൈവ
പുത്രന്റെശബ്ദത്തിങ്കല്‍ഞെട്ടിനിന്നുപോയ് ലോകം!
നസ്രായനഹിംസതന്‍ചൈതന്ന്യംവിളിച്ചോതി
വിടരുംമനസ്സിന്റെമൌനമന്ത്രങ്ങള്‍ക്കുള്ളില്‍

മതങ്ങള്‍മതങ്ങളീസാധുമര്ത്യരെത്തള്ളി
പറയുംമതങ്ങളോടൊരുചോദ്യചിഹ്നമായ്
കാല്‍വരിക്കുന്നില്‍സ്നേഹജ്വാലയായ് ജ്വലിക്കുന്നു
ശാശ്വതമീവിശ്വത്തില്‍വഴികാട്ടിയായ്‌നില്‍പൂ

ഇന്നുമാചൈതന്യത്താല്‍തരിപ്പൂവിശ്വം നിത്യ
ജ്വാലയായെരിയുന്നുകാല്‍വരിക്കുന്നില്‍സ്നേഹം
ഈപ്രപഞ്ചത്തെയുള്ളംകൈകളില്‍വഹിച്ചീടും
ഈശ്വരന്‍സൃഷ്ടിച്ചതോമതമല്ലമര്‍ത്യനെ !

ആരതിന്നന്തസ്സാരമറിയുന്നുവോമന്നിൽ
ആമാര്ത്യനത്രേമഹാനില്ലസംശയംതെല്ലും   
ആസ്നേഹസാമ്പ്രാജ്യത്തിലന്തര്‍ലീനമാംശക്തി
ആരിലുൾക്കൊള്ളൂന്നുവോഅവനെപൂജിക്കേണം

നന്മചെയ്യുവാനറിയാത്തവര്‍ വരട്ടെയീ
ചിന്മയരൂപന്‍തന്റെവന്ദ്യമാംപാദങ്ങളില്‍
അന്ധകാരത്തിന്‍ശക്തിക്കോട്ടകളോരോന്നായി
വെന്തുവെണ്ണീറായ്ത്തീരുമാപ്പുണ്ണ്യതീര്‍ഥങ്ങളില്‍!  

തെറ്റുചെയ്തതവന്നില്ല മാപ്പവാന്‍മരിക്കേണം
ശത്രുസംഹാരംന്യായമെന്നുവിശ്വസിപ്പോരെ
വരുവീനരികിലീകരുണാരസംവഴി
ഞ്ഞൊഴുകുംനസ്രായന്റെവാക്കുകള്‍‍ശ്രവിച്ചീടിന്‍

ക്ഷമിച്ചീടേണംനിങ്ങള്‍ഏഴെഴുപതുവട്ടം
സ്നേഹിക്കശത്രുക്കളെമിത്രരായ്തീര്‍ത്തീടുക
ഇവ്വിധംപിതാവിന്റെസൽപ്പുത്രരായ്ത്തീരുക
സര്‍വവുംനന്മക്കായികൂടിവ്യാപരിച്ചീടും

കേട്ടനുസരിക്കിലോവന്നുകൂടിടും നന്മ  
തിട്ടമായ്‍,മറുപാടായ്പോകിലോവിനാശമാം
എതിരായ് വരുംദുഷ്ടപ്പരിഷയ്ക്കൊരുതാക്കീ
തിതിലുണ്ടനുഗ്രഹനിറവിന്‍സൽപ്പാതയും .
see also
കര്‍ത്താവിന്റെ പുനരുത്ഥാനദിനത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ (ഇ മലയാളി നോയമ്പുകാല രചന -8)
നോയമ്പുകാലം നമ്മെ പഠിപ്പിക്കുന്നത് (ഇ-മലയാളി നോയമ്പുകാല രചന -7: സുധീർ പണിക്കവീട്ടിൽ)


ഭക്തിസാന്ദ്രം ഈ നോയമ്പുകാലം (ഇ-മലയാളി നോയമ്പുകാല രചന -5)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക