ഒക്കലഹോമയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

Published on 21 May, 2011
ഒക്കലഹോമയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
പി.പി. ചെറിയാന്‍
ഒക്കലഹോമ: മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ രക്തത്തിലെ ആല്‍ക്കഹോള്‍ ശതമാനം .15 -ല്‍ അധികം രേഖപ്പെടുത്തിയാല്‍ ഒന്നരവര്‍ഷം ഇന്റര്‍ലോക്കിംഗ് ഡിവൈസ് ഉപയോഗിച്ച് മാത്രം വാഹനം ഓടിക്കാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമം മെയ് 19-ന് വ്യാഴാഴ്ച ഒക്‌ലഹോമ സെനറ്റ് പസ്സാക്കി.

നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ആല്‍ക്കഹോള്‍ ശതമാനം .08 ആണ്. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ നാലുവര്‍ഷംവരെ ഇന്റര്‍ലോക്കിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടിവരുമെന്നും ഈ നിയമം അനുശാസിക്കുന്നു. .8 ശതമാനമാണ് രണ്ടാംതവണ നിശ്ചയിച്ചിരിക്കുന്ന ആല്‍ക്കഹോള്‍ ശതമാനം.

ഒക്‌ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി എറിന്‍ സ്വെസി 2009 ഏപ്രില്‍ നാലിന് മദ്യപിച്ച് വാഹനമോടിച്ച ഷെപ്പേര്‍ഡ് എന്ന ഡ്രൈവറാല്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് "എറിന്‍ സ്വെസി ആക്ട്' എന്ന പേരില്‍ ഈ ബില്ല് സെനറ്റില്‍ അവതരിപ്പിച്ച് പാസാക്കിയത്.

പതിമൂന്ന് സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ ഇത്തരം നിയമനിര്‍മ്മാണം നടപ്പാക്കിയതിനുശേഷം 46% അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ ഇത് പ്രത്യേകം രേഖപ്പെടുത്തും.
ഒക്കലഹോമയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക