മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഈസ്റ്ററും വിഷുവും സമുചിതമായി ആഘോഷിച്ചു

Published on 21 May, 2011
മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഈസ്റ്ററും വിഷുവും സമുചിതമായി ആഘോഷിച്ചു
ബബ്‌ലു ചാക്കോ
ഡിട്രോയിറ്റ്: മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈസ്റ്റര്‍ വിഷു ആഘോഷം ഗംഭീരമായി. ഫാമിംഗ്ടണ്‍ ഹില്ലിലെ ശാലേ ഹിളില്‍ മിഷിഗണ്‍ മലയാളി അസോസിേയഷന്‍ പ്രസിഡന്റ് ശി മാത്യു ഉമ്മന്റെ അധഷതയില്‍ കൂടിയപൊതുസമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു.

അമേരക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.െക.എം.ജിയുെട പ്രസിഡന്റ് ഇലക്ട് ഡോ. കെ.സി. ജോസഫ് കേരള ക്ലബ് പ്രസിഡന്റ് ബൈജു പണിക്കര്‍, ഫാ ബിനോയ് തട്ടന്‍കുന്നേല്‍ എന്നിവര്‍ ഈസ്റ്റര്‍-വിഷു ആശംസകള്‍ നല്‍കി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു.

മിഷിഗണ്‍ മലയാളി അസോസിയേഷനുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നും എന്നും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹായസഹകരണങ്ങളും എ.െക.എം.ജി പ്രസിഡന്റ് ഇലക്ട് ഡോ. കെ.സി. ജോസഫ് വാഗ്ദാനം ചെയ്തു. അതുപോലെതന്നെ മിഷിഗണ്‍ മലയാളിയുെട ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളം സഹായസഹകരണളം േകേരളാ ക്ലബ് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. ജൂണ്‍ 11-ന് കേരളാ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാന്‍സര്‍ വാക്കിന് മിഷിഗണ്‍ മലയാളിയുടെ എല്ലാ പിന്തുണയും പ്രസിഡന്റ് മാത്യു ഉമ്മന്‍ പ്രഖ്യാപിച്ചു. കേരളാ ക്ലബ് വൈസ് പ്രസിഡന്റ് പ്രിമുസ് ജോണ്‍, സെക്രട്ടറി വാലി ഡാനിയേല്‍ എന്നിവര്‍ കാന്‍സര്‍ അവയര്‍നെസ് വാക്കിനെകുറിച്ച് വിശദീകരിക്കുകയും എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു, തുടര്‍ന്ന് മുതിര്‍ന്നവരും കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന കുടുംബകൂട്ടായ്മയ്ക്ക് ബിബി തെക്കനാട്ട് നേതൃത്വം നല്‍കി. മിഷിഗണ്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജയിസ് കണ്ണച്ചാന്‍പറമ്പില്‍ സ്വാഗതവും, ജോ.സെക്രട്ടറി വിനോദ് കൊണ്ടോടി കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായ അഭിലാഷ് പോള്‍, ജോമോന്‍ മാന്തുരുത്തില്‍, ബിജോയി നെറ്റിക്കാട്ടുമാലയില്‍, സജു ചെരുവില്‍, ജെയിംസ് തോട്ടം എന്നിവര്‍ പരാപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജൂണ്‍18-ന് മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ പിക്‌നിക്ക് കേന്‍സിങ്ങ്ടാന്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു. അതുപോലെ സെപ്റ്റംബര്‍ 17-ന് പ്രത്യേക പരിപാടികളോടെ ഓണാഘോഷവും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഈസ്റ്ററും വിഷുവും സമുചിതമായി ആഘോഷിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക