ഡാളസില്‍ വിജയപൂര്‍വ്വം താരസമന്വയം

Published on 21 May, 2011
ഡാളസില്‍ വിജയപൂര്‍വ്വം താരസമന്വയം
ബിനോയി സെബാസ്റ്റ്യന്‍
ഡാളസ്‌: സെന്റ്‌ ഇഗ്‌നേഷ്യസ്‌ മലങ്കര യാക്കോബായ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്‌ഥം മീരാ ജാസ്‌മിന്‍, സുരാജ്‌ വെഞ്ഞാറംമൂട്‌, ഗായകന്‍ വിധു പ്രതാപ്‌, യുവനടന്‍ ബാല എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കലാസന്ധ്യ വന്‍വിജയമായി. ഡാലസ്‌ ഫെയര്‍ പാര്‍ക്കിലെ മ്യൂസിക്ക്‌ ഹാളില്‍ അരങ്ങേറിയ കലാസന്ധ്യ മുവായിരത്തിമുന്നൂറിലധികം നോര്‍ത്ത്‌ ടെക്‌സസ്‌ മലയാളികള്‍ ആസ്വദിച്ചതായി പ്രോഗ്രാം കണ്‍വീനേഴ്‌സായ മാത്യു വെട്ടിക്കാട്ടില്‍, അലക്‌സ്‌ ജോര്‍ജ്‌ എന്നിവര്‍ പറഞ്ഞു.

വികാരി റവ.ഫാ.മാത്യു കാവുങ്കലിന്റെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റേഴ്‌സായ ബാബു കുര്യാക്കോസ്‌, ജോസ്‌ തോമസ്‌, സെസില്‍ മാത്യു, ഷാജി ജോണ്‍, എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

കോര്‍പ്പറേറ്റ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ അമേരിക്കയിലെ പ്രമൂഖ ബാങ്കിംഗ്‌ വ്യവസായ ഗ്രൂപ്പായ കോമേരിക്ക ബാങ്കിന്റെ വൈസ്‌ പ്രസിഡന്റ്‌ റോയി ചെറിയാന്‍, അജിത്‌ മാത്യു(ഒലീവ്‌ ബില്‍ഡേഴ്‌സ്‌), മല്ലിക(സീനിയര്‍ കെയര്‍), ബെന്‍സന്‍ സാമുവല്‍(റിയ ട്രാവല്‍സ്‌), ചാള്‍സ്‌ ഇന്‍ഷൂറന്‍്‌സ്‌ എന്നിവരായിരുന്നു മുഖ്യപ്രോഗ്രാം സ്‌പോണ്‍സേഴ്‌സ്‌. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും മാത്യു വെട്ടിക്കാട്ടില്‍ നന്ദി പറഞ്ഞു.
ഡാളസില്‍ വിജയപൂര്‍വ്വം താരസമന്വയം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക