ജോസഫ്‌ അരാഞ്ച നിര്യാതനായി

Published on 16 February, 2012
ജോസഫ്‌ അരാഞ്ച നിര്യാതനായി
ന്യൂയോര്‍ക്ക്‌: കളരിപ്പയറ്റിന്റെ പ്രചാരകനും, ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റുമായിരുന്ന ജോസഫ്‌ അരാഞ്ച (66) നിര്യാതനായി.

ചെന്നൈയിലെ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച അരാഞ്ച വിദ്യാഭ്യാസത്തിനുശേഷം രണ്ടുവര്‍ഷം കാട്ടില്‍ ഒരു ഗുരുവില്‍ നിന്ന്‌ യോഗ പഠിച്ചു. ഇന്ത്യന്‍ സൈന്യത്തിലും സേവനം അനുഷ്‌ഠിച്ചു. കളരിപ്പയറ്റില്‍ താത്‌പര്യം വന്നത്‌ അങ്ങനെയാണ്‌.

ന്യൂയോര്‍ക്കില്‍ ഏറെ നാളായി യോഗ പഠിപ്പിക്കുകയായിരുന്നു. ചൈനാക്കാരാണ്‌ കൂടുതലായി പഠനത്തിനെത്തിയിരുന്നത്‌. ബോധി ധര്‍മ്മത്തെപ്പറ്റിയുള്ള അന്താരാഷ്‌ട്ര സിമ്പോസിയത്തില്‍ പ്രസംഗിച്ചിട്ടുണ്ട്‌. ഹിലരി ക്ലിന്റന്റെ സെനറ്റ്‌ കാമ്പയിനില്‍ സജീവമായി പ്രവര്‍ത്തിച്ചു.

വിവിധ രോഗങ്ങളും ഹൃദയശസ്‌ത്രക്രിയയും മൂലം അവശനായിരുന്നിട്ടും ബുദ്ധമതത്തെപ്പറ്റി പഠിക്കാന്‍ ചൈനയിലും ജപ്പാനിലും സന്ദര്‍ശനം നടത്തിയിരുന്നു.

ഒരു ഡൊമിനിക്കന്‍ സ്‌ത്രീയായിരുന്നു ഭാര്യ. പിന്നീടവര്‍ വിവാഹമോചിതയായി. കുട്ടികളില്ല. അടുത്ത ബന്ധുക്കള്‍ അമേരിക്കയിലുള്ളതായി അറിവില്ലെന്ന്‌ പരിചിതര്‍ പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കായി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക