ഡാളസ്സിലെ കേരള നൈറ്റ് ആഘോഷം മെയ് 21 ശനിയാഴ്ച 6 മണിയ്ക്ക്

Published on 21 May, 2011
ഡാളസ്സിലെ കേരള നൈറ്റ് ആഘോഷം മെയ് 21 ശനിയാഴ്ച 6 മണിയ്ക്ക്
കരോള്‍ട്ടണ്‍(ഡാളസ്):-കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന കേരള നൈറ്റ് ആഘോഷങ്ങള്‍ മെയ് 21 ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസാ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക്ക് അവരുടെ പ്രകടനം കാഴ്ചവെക്കുന്നതിന് എല്ലാ വര്‍ഷവും കേരള അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് പ്രസിഡന്റ് മാത്യു കോശി, സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പ്രവേശന ഫീസ് ഒരു ഡോളര്‍ ആയിരിക്കുമെന്നു സംഘാടകര്‍ അിറയിച്ചു.
ഡാളസ്സിലെ കേരള നൈറ്റ് ആഘോഷം മെയ് 21 ശനിയാഴ്ച 6 മണിയ്ക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക