ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93): ഡാളസ്

Published on 22 January, 2022
 ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93): ഡാളസ്
ഡാളസ്: ഡാളസ് സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ ഐരാറ്റുനട ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു. പരേതനായ ഇ.ടി തോമസിന്റെ സഹധര്‍മ്മിണിയായ പരേത അയ്മനം കുഴിത്താറ്റില്‍ കുടുംബാംഗമാണ്.

ഷാജന്‍, കുഞ്ഞുമോള്‍ (ഇരുവരും ഡാളസ്), എല്‍സി (രാജകുമാരി), പരേതരായ ബേബിക്കുട്ടി, സിസിലി, രാജന്‍ എന്നിവര്‍ മക്കളും, ബിന്ദു, ജോണിക്കുട്ടി കൊമ്പികുന്നത്ത് (ഇരുവരും ഡാളസ്), തോമസ് ചെറിയാന്‍ അയ്യന്‍കോവില്‍ (ആര്‍പ്പൂക്കര), കുര്യാക്കോസ് മോളത്ത് (രാജകുമാരി) എന്നിവര്‍ മരുമക്കളുമാണ്.
സഹോദരന്‍: പരേതനായ  ജോര്‍ജ് ജോണ്‍ കുഴിത്താറ്റില്‍.
കൊച്ചുമക്കള്‍: ജയ്‌സണ്‍ ജോണ്‍, ജയ്‌നി ജോണ്‍, ജഫ്രി ജോണ്‍, എലന്‍ കുര്യാക്കോസ്, ബേസില്‍ കുര്യാക്കോസ്, റോഷന്‍ തോമസ്.
പേരക്കിടാവ്: ആന്‍ഡ്രൂ.

സഭാ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ ഏറെ നിഷ്‌കര്‍ഷത പാലിച്ചിരുന്ന പരേത, മാര്‍ത്തമറിയം വനിതാ സമാജം തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളിലെ സജീവസാന്നിധ്യംകൂടിയായിരുന്നു.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ജനുവരി 22 ശനിയാഴ്ച രാവിലെ 8.30 മുതല്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കരോള്‍ട്ടണില്‍ വച്ചും, സംസ്‌കാരം ഉച്ചയ്ക്ക് 1 മണിക്ക് റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (കോപ്പല്‍, TX 75019) വച്ചും നടക്കും.

സംസ്‌കാര ശുശ്രൂഷകളില്‍ പങ്കുചേരുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.

സംസ്‌കാര ചടങ്ങുകള്‍ ലൈവ് സ്ട്രീമിംഗ് വഴിയായി കാണുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Funeral Service Streaming: https://www.youtube.com/c/StMaryschurchcarrollton/live
Online obituary website: https://www.dignitymemorial.com/obituaries/coppel-tx/thankamma-thomas-10536280

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് മാത്യു (972 814 5486).

വാര്‍ത്ത അയച്ചത്: കറുത്തേടത്ത് ജോര്‍ജ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക