ജോര്‍ജ് അഞ്ചേരില്‍ (72) ഫ്‌ളോറിഡ

Published on 20 November, 2022
ജോര്‍ജ് അഞ്ചേരില്‍ (72) ഫ്‌ളോറിഡ
റ്റാമ്പാ, ഫ്‌ളോറിഡ: കോട്ടയം പുത്തനങ്ങാടി പരേതരായ എ.കെ. ജോര്‍ജ് - ഏലിക്കുട്ടി ദമ്പതികളുടെ പുത്രന്‍ ജോര്‍ജ് ഏബ്രഹാം അഞ്ചേരില്‍ (ബേബി, 72) അന്തരിച്ചു.

ആദ്യകാല പ്രവാസി മലയാളികളില്‍ ഒരാളായ ജോര്‍ജ് കോട്ടയത്തെ അതിപുരാതനമായ അഞ്ചേരില്‍ കുടുംബാംഗമാണ്. റ്റാമ്പാ ജനറല്‍ ആശുപത്രയില്‍ ഫാമര്‍മസി ഉദ്യോഗസ്ഥനായിരുന്നു. വലിയ സൗഹൃദകൂട്ടായ്മയുടെ ഉടമകൂടിയായിരുന്നു അദ്ദേഹം. ഏറെ നാള്‍ ന്യൂയോര്‍ക്കിലും മയാമിയിലും താമസിച്ചിരുന്നു.

ഭാര്യ മറിയാമ്മ ഏബ്രഹാം വി.എ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. മക്കള്‍: ബിജി, ബിനി.

മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കയുടെ അധിപന്‍ ഹിസ് എമിനന്‍സ് മോര്‍ റ്റൈറ്റസ് എല്‍ദോ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

നവംബര്‍ 20 ഞായറാഴ്ച 5 മുതല്‍ 9 വരെ പൊതുദര്‍ശനം ഇടവക ദേവാലയമായ റ്റാമ്പാ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ ദേവാലയത്തില്‍ നടക്കും. വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകര്‍ സഹകാര്‍മികരാകും. ദേവാലയ വിലാസം: 12001 നോര്‍ത്ത് 8 സ്ട്രീറ്റ്,. റ്റാമ്പാ, ഫ്‌ളോറിഡ 33617.

കബറടക്ക ശുശ്രൂഷകള്‍ നവംബര്‍ 21 തിങ്കളാഴ്ച 10 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ സണ്‍സെറ്റ് മെമ്മറി ഗാര്‍ഡന്‍ സെമിത്തേരിയില്‍. വിലാസം: സണ്‍സെറ്റ് മെമ്മറി ഗാര്‍ഡന്‍സ്, 11005 നോര്‍ത്ത് യു.എസ് ഹൈവേ 301,Thonotosossa 33592

കൂടുതല്‍ വിവരങ്ങള്‍ക്ക്: 813 205 8028.

- സജി കരിമ്പന്നൂര്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക