പി.പി. ഫീലിപ്പോസ് (82) ന്യൂയോർക്ക്

Published on 21 November, 2022
പി.പി. ഫീലിപ്പോസ് (82) ന്യൂയോർക്ക്
ന്യൂയോർക്ക്: ന്യൂയോർക്ക് ഈസ്റ്റ് മെഡോയിൽ താമസിക്കുന്ന പി.പി. ഫീലിപ്പോസ് (82) നവംബര് 19 രാത്രി 10 മണിക്ക് അന്തരിച്ചു. ദീർഘകാലം ന്യൂയോർക്ക് ട്രാൻസിറ്റിൽ സേവനം അനുഷ്ഠിച്ചിരുന്നു. പരേതൻ പത്തനംതിട്ട കുറിയന്നൂർ പുറത്തൂട്ടു കുടുംബാംഗമാണ്. 

ഭാര്യ ഏലിയാമ്മ ഫീലിപ്പോസ് ഇലന്തൂർ ആലുനിൽക്കുന്നതിൽ കുഴിക്കു കുടുംബാംഗമാണ്. 
മക്കൾ: സുബി-ലെസ്സ, ഐബി-ലിറ്റി. 
കൊച്ചുമക്കൾ: ആവ്യ, യോഹാൻ,എമ്മ, ആരോൺ.

പൊതുദർശനം: നവംബർ 23 ബുധനാഴ്ച്ച വൈകിട്ട് 4 മുതൽ 8:30 വരെ: Park Funeral Chapel, 2175 Jericho Turnpike, Garden City Park, NY 11040

സംസ്‌കാര ശുശ്രൂഷകൾ നവംബർ 25 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പരേതന്റെ ഇടവകയായ ഫ്രാങ്ക്‌ളിൻ സ്ക്വയറിലുള്ള സെന്റ് ബേസിൽ മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ (17 Randolph Avenue, Franklin Square, NY 11010) ആരംഭിക്കുന്നതും തുടർന്ന് ലോംഗ് ഐലന്റ് ഫാമിംഗ്‌ഡെയ്‌ലിലുള്ള സെന്റ് ചാൾസ് സെമിത്തേരിയിൽ (St. Charles Resurrection Cemetery, 2015 Wellwood Avenue, Farmingdale, NY 11735) സംസ്‌കരിക്കുന്നതുമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോൺ. 516-312-5710

news: ബാബു പാറക്കൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക