വി. പി. എബ്രഹാം, പെൻസിൽവേനിയ

Published on 23 February, 2023
വി. പി. എബ്രഹാം, പെൻസിൽവേനിയ

അയിരൂർ വടക്കേടത്തു കുടുംബാംഗമായ   വി പി എബ്രഹാം പെൻസിൽവേനിയയിലെ ബെത്ലെഹെമിൽ അന്തരിച്ചു.  ന്യൂ യോർക്ക്  സെന്റ്  തോമസ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ഇടവക രൂപീകരണത്തിനുള്ള അഡ്‌ഹോക് കമ്മിറ്റി സെക്രട്ടറി ആയും ഇപ്പോഴത്തെ പള്ളി കെട്ടിടം വാങ്ങുന്ന സമയം ഉൾപ്പെടെ പല വർഷങ്ങൾ സെക്രട്ടറി ആയും   സേവനം ചെയ്‌തു. 

1978 ൽ അമേരിക്കയിലേക്ക് കുടിയേറിയ   എബ്രഹാം യുണൈറ്റഡ് മെതഡിസ്റ്റ് ചർച്ചിന്റെ ഗ്ലോബൽ മിനിസ്ട്രയിൽ ജോലി നോക്കിയിരുന്നു. ഇന്ത്യയിൽ അദ്ദേഹം പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിപ്പാർട്മെന്റിൽ അണ്ടർ സെക്രട്ടറി ആയി സേവനം ചെയ്തു . 

ഭാര്യ   അന്നമ്മ എബ്രഹാം.  മക്കൾ: രഞ്ജി ഫിലിപ്പ്  എബ്രഹാം, എലിസബത്ത് എബ്രഹാം, ബിജു തോമസ്. മരുമക്കൾ വാലിഡ് ഖാമിസ്, ഡോക്ടർ ടാജി എബ്രഹാം. ഒൻപത്  കൊച്ചുമക്കൾ  ഉണ്ട്  

പൊതുദർശനം ഫെബ്രുവരി 23 വ്യാഴം 4 മണി മുതൽ 8 മണി വരെ   ന്യൂ യോർക്ക്  സൈന്റ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. 

സംസ്‍കാരം ശുശ്രുഷ വെള്ളിയാഴ്ച  ബെത്ലഹേമിൽ.

news: പി.റ്റി . തോമസ്,  ഇടവക സെക്രട്ടറി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക