ഫാ. ജേക്കബ് ചൊള്ളമ്പേല്‍ (92): കോട്ടയം

Published on 28 February, 2023
ഫാ. ജേക്കബ് ചൊള്ളമ്പേല്‍ (92): കോട്ടയം
കോട്ടയം: കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജേക്കബ് ചൊള്ളമ്പേല്‍ (92, ചാക്കുട്ടിയച്ചന്‍) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 2.30ന് ഉഴവൂര്‍ പയസ്മൗണ്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. 1931 ഏപ്രില്‍ 12 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഇടവക കുരുവിള-ഏലി ദമ്പതികളുടെ ആറാമത്തെ പുത്രനായി ജനിച്ചു.

 മാലക്കല്ല് അസിസ്റ്റന്റ് വികാരിയായും നീറിക്കാട്, ഒളശ്ശ, പയസ്മൗണ്ട്, പിറവം, കല്ലറ പുത്തന്‍പള്ളി, മാറിക, കുറുപ്പന്തറ എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ടിച്ചു. കൂടാതെ, കോട്ടയം എസ്റ്റേറ്റ് മാനേജര്‍, മൈനര്‍ സെമിനാരി റെക്ടര്‍, എസ്എച്ച് മൗണ്ട് ബോര്‍ഡിംഗ് റെക്ടര്‍, മരിയഗിരി ബോര്‍ഡിംഗ് മാനേജര്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് വാര്‍ഡന്‍, രൂപതാ പ്രൊക്കുറേറ്റര്‍, മലബാര്‍ റീജണല്‍ എപ്പിസ്‌കോപ്പല്‍ വികാരി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കര്‍ക്കായി ചിക്കാഗോ അതിരൂപതയില്‍ നിയമിതനായ ആദ്യത്തെ ചാപ്ലെയിനായിരുന്നു.

ത്രേസ്യാമ്മ തൊട്ടിയില്‍, പരേതരായ ഫാ. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (കുഞ്ഞുട്ടിയച്ചന്‍), സിസ്റ്റര്‍ ആഞ്ചല എസ്‌ജെസി, മേരി അമ്പലത്തുങ്കല്‍, അന്നു മണകുന്നേല്‍, ഏലിക്കുട്ടി ഇല്ലംപള്ളിയേല്‍, മഗ്ദലന ഇടംപാടത്ത്, ജോസ്, ഡോമിനിക്, ഏബ്രാഹം ചൊള്ളമ്പേല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക