ജിജോ പെരുമാലില്‍ചിറയില്‍ (60) ഷിക്കാഗോ

Published on 01 March, 2023
 ജിജോ പെരുമാലില്‍ചിറയില്‍ (60) ഷിക്കാഗോ
ഷിക്കാഗോ: മാന്നാനം: പിഎസ്ടിഎ സ്ഥാപക സെക്രട്ടറിയും പാലാ സെന്റ് തോമസ് ബിടിഎസ് റിട്ട. ഹെഡ്മാസ്റ്ററും ആയിരുന്ന ജോര്‍ജ് തോമസ് ചിറയിലിന്റെ മകന്‍ ജിജോ പെരുമാലില്‍ചിറയില്‍ (60) ഷിക്കാഗോയില്‍ അന്തരിച്ചു.

സംസ്‌കാരം ഷിക്കാഗോയില്‍ നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടമാളൂര്‍ സെന്റ് മേരീസ് തീര്‍ഥാടന ദേവാലയത്തില്‍ പരേതന്റെ ആത്മശാന്തിക്കായി കുര്‍ബാനയും മറ്റുതിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.

ഭാര്യ മോളി വൈക്കം മനയത്ത് കുടുംബാംഗം. മക്കള്‍: മീട്ടു (ഗവ. ഓഡിറ്റര്‍, ഡ്യൂപേജ് കൗണ്ടി), മിമി (ആര്‍എന്‍,എംഹഴ്സ്റ്റ്എഡ്വേഡ്‌സ് ആശുപത്രി).

സഹോദരങ്ങള്‍: പ്രഫ. ലീന ജോസ്, അഡ്വ. റോയിസ് ചിറയില്‍, ടോംസ് ജി. പെരുമാലില്‍ചിറയില്‍ (ഹൂസ്റ്റണ്‍), ലെനി രഞ്ജിത് (ഭാഭാ അണുശക്തിഗവേഷണകേന്ദ്രം, മുംബൈ), ബിജു ജോര്‍ജ് ചിറയില്‍, ലിറ്റി മാത്യു കളീക്കല്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക