രഞ്ജു മാത്യു വർഗീസ്, 37, ഫ്ലോറിഡ

Published on 08 March, 2023
രഞ്ജു   മാത്യു വർഗീസ്, 37, ഫ്ലോറിഡ
ഒർലാണ്ടോ, ഫ്ലോറിഡ: രഞ്ജു   മാത്യു വർഗീസ്, 37, ഒർലാണ്ടോയിൽ അന്തരിച്ചു. വർഗീസ് മാത്യു, ലൗലി വർഗീസ് മാത്യു വടക്കേടത്ത്  ദമ്പതികളുടെ പുത്രനാണ്. താമസസ്ഥലമായ ഹെവൻലിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒർലാന്റോ മാർത്തോമ്മാ ചർച്ച്  അംഗമാണ്.

ബിൻസു സാറാ മാത്യുവാണ് ഭാര്യ.

രഞ്ജുവിന്റെ പെട്ടെന്നുള്ള വേർപാട് സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. മാർത്തോമ്മാ സഭയുടെ മേലധ്യക്ഷരും സീനിയർ വൈദികരും സംസ്കാര ശുശ്രുഷക്ക് എത്തുന്നുണ്ട്.

പൊതുദർശനം: മാർച്ച് 11 ശനി വൈകിട്ട്  6 മുതൽ 9 വരെ: 2420  ഹറൽ റോഡ്, ഒർലാണ്ടോ, ഫ്ലോറിഡ-32817 

സംസ്കാരശുശ്രുഷ മാർച്ച് 12  ഞായറാഴ്ച ഉച്ചക്ക് ഒരു  മണി: 2420  ഹറൽ റോഡ്, ഒർലാണ്ടോ, ഫ്ലോറിഡ-32817 

ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കും 

വിവരങ്ങൾക്ക്: ഫാ. സാം ലൂക്കോസ് 813 952 6218 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക