അന്നമ്മ ജെയിംസ് (92) : കടുത്തുരുത്തി

Published on 10 March, 2023
അന്നമ്മ ജെയിംസ് (92) : കടുത്തുരുത്തി
കടുത്തുരുത്തി: പന്നിവേലിൽ അന്നമ്മ ജെയിംസ് (92) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച രാവിലെ 11ന് കടുത്തുരുത്തി വലിയ പള്ളി പാരീഷ് ഹാളിൽ കൊണ്ടു വരും. സംസ്കാരം 3:30ന് പാരീഷ് ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ (വലിയ പള്ളി) നടത്തുന്നതാണ്. പരേത കുമരകം നൈച്ചേരിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പി.ജെ. ജെയിംസ് പന്നിവേലിൽ.
മക്കൾ: ഡോ: ജോസ് ജെയിംസ് (എം.ജി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ)
പരേതയായ സുമ മാക്കീൽ (റിട്ട: പ്രൊഫസർ, ബി.സി.എം. കോളേജ്)
സൈമൺ ജെയിംസ് (റിട്ട: ഡെപ്യൂട്ടി ജനറൽ മാനേജർ, ഫെഡറൽ ബാങ്ക്)
കെ.കെ.പി. ജെയിംസ് (റിട്ട: മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
മേഴ്‌സി ലൂക്ക് (പുളിമൂട്ടിൽ, തൊടുപുഴ)
അനിത കൂപ്ലി (ചിക്കാഗോ)
മരുമക്കൾ: പരേതയായ മേരി തോമസ് (റിട്ട: പ്രൊഫസർ, ബി.സി.എം. കോളേജ്)
ഏബ്രഹാം മാക്കീൽ (കോട്ടയം)
ഫിലോമിന സൈമൺ (റിട്ട:, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
മിനി കുരുവിള (പുതുപ്പറമ്പിൽ, റാന്നി)
ലൂക്ക് സ്റ്റീഫൻ (പുളിമൂട്ടിൽ, തൊടുപുഴ)
കുര്യൻ കൂപ്ലി (ചിക്കാഗോ)
പരേത കടുത്തുരുത്തി പഞ്ചായത്ത് മുൻ മെമ്പറാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക