അമ്മിണി ചാക്കോ (89) ഡാളസ്

Published on 19 March, 2023
അമ്മിണി ചാക്കോ  (89) ഡാളസ്
ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ വെച്ച് നിര്യാതയായി. ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത.

ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234)  ആരാധനാലയത്തിൽ ആരംഭിച്ച്, തുടർന്ന് റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും.

മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ.  പരേതയ്ക്ക് പത്ത് കൊച്ചുമക്കളും, ആറു  കുഞ്ഞുമക്കളും ഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക