നസീര്‍ എ. റസാക്ക് (61): ന്യൂയോര്‍ക്ക്

Published on 02 May, 2023
നസീര്‍ എ. റസാക്ക് (61): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: നസീര്‍ എ. റസാക്ക് (61) ഏപ്രില്‍ 25-നു ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഏപ്രില്‍ 27-ന് ന്യൂയോര്‍ക്കിലെ മൗണ്ട് പ്ലസന്റ് സെമിത്തേരിയില്‍ കബറടക്കം നടത്തി. ഭാര്യ ആശ ന്യൂയോര്‍ക്കില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. മകള്‍ സാറ എട്ടാം ഗ്രേഡില്‍ പഠിക്കുന്നു. ആദ്യ വിവാഹത്തിലുള്ള മകന്‍ നജീബ് ന്യൂയോര്‍ക്കില്‍ പ്രഫ്യൂണിസ്റ്റ് ആയി ജോലി ചെയ്യുന്നു.

നസീര്‍ ന്യൂയോര്‍ക്ക് സിറ്റി കോളജില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി.

ഏക സഹോദരന്‍ നിസാര്‍ റസാഖ് എല്‍.ഐ.ജി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. 1990-കളില്‍ അമേരിക്കയിലേക്ക് കുടിയേറിയ നസീര്‍ കഠിനാധ്വാനത്തിലൂടെ ഉന്നതിയിലെത്തി.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക