സൂസി ജോർജ് പൂതിയോട്ട്, 96, മേപ്രാൽ/ന്യു യോർക്ക്

Published on 09 May, 2023
സൂസി ജോർജ് പൂതിയോട്ട്, 96, മേപ്രാൽ/ന്യു യോർക്ക്
ന്യു യോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കളാവോസ്   മെത്രാപ്പോലീത്തയുടെ മാതാവും പ്ലാന്ററായിരുന്ന   പരേതനായ പി.ജി. ജോർജ്ജ്   പൂതിക്കോട്ടിന്റെ ഭാര്യയുമായ  സൂസി ജോർജ് പൂതിയോട്ട്, 96,   അന്തരിച്ചു. പരേതനായ എം.സി. പോത്തൻ (സീനിയർ) മണമേലിന്റെ പുത്രിയാണ്.

വിദ്യാഭ്യാസകാലത്ത് വിദ്യാർത്ഥി  നേതാവെന്ന  നിലയിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.  1947-48 കാലത്ത്  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ സ്പീക്കറായിരുന്നു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് നടത്തിയ  അനുശോചന ഘോഷയാത്രയിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം വഹിക്കാനുള്ള നിയോഗവും  അവർക്കുണ്ടായിരുന്നു.

അഭിവന്ദ്യ  മെത്രാപ്പോലീത്തക്കു പുറമെ  രഞ്ജിനി എലിസബത്ത് ജോർജ്, പി.ജി മാത്യു (അഡ്വക്കറ്റ്, മഞ്ചേരി);  ജോർജ് പോത്തൻ (അഡ്വ. കൽപ്പറ്റ);  ജോർജ്ജ്  ജി. പൂതിക്കോട് (അഡ്വ. കേരള ഹൈക്കോടതി) എന്നിവരാണ് മറ്റുമക്കൾ. 

മരുമകൻ ഡോ. പി.പി ജോർജ്ജ് പൈനാടത്ത് (യുകെ). മരുമക്കൾ: ആശ എലിസബത്ത് (ഇഞ്ചിക്കാലയിൽ), സുനു മേരി (പറമ്പിൽപീടിക), നിഷ അന്ന (പടിഞ്ഞാറേക്കര). 
 
ഭൗതിക ശരീരം മെയ് 11 ന് വൈകുന്നേരം 4:00 മണിക്ക് വീട്ടിലെത്തിക്കും. മെയ് 12ന് രാവിലെ 11 മണിക്ക്  സംസ്കാര ചടങ്ങുകൾ വീട്ടിൽ  ആരംഭിക്കും. 12 മണിക്ക്  മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിലെ ശുശ്രൂഷക്ക്  ശേഷം സംസ്കാരം നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക