അച്ചാമ്മ ജോര്‍ജ് ;ഡാളസ് :

Published on 11 May, 2023
അച്ചാമ്മ ജോര്‍ജ് ;ഡാളസ് :
ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയില്‍ പരേതനായ ജോര്‍ജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോര്‍ജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസില്‍ നിര്യാതയായി. പരേത ദീര്‍ഘവര്‍ഷങ്ങള്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. തുടര്‍ന്ന് ഡാളസില്‍ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്. 

സംസ്‌കാരശുശ്രുഷകള്‍ മെയ് 13 ശനിയാഴ്ച  രാവിലെ 9 മണി മുതല്‍ ഡാളസ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ്  വലിയപള്ളിയില്‍ അഭിവന്ദ്യ ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ  പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. 

മക്കള്‍ : ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ് 
മരുമക്കള്‍ : പ്രിയ ജിജു, സ്റ്റെര്‍ലിംഗ് തോമസ് 
കൊച്ചുമക്കള്‍ : ജൊവാന, ജോഷ്ലിന്‍, ജെയ്ഡന്‍, അലാന, ജൂലിയന്‍ 


കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജു വറുഗീസ് 407-690 1927.

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക