ഏലിയാമ്മ വർഗീസ് (84) ന്യു യോർക്ക്

Published on 17 May, 2023
ഏലിയാമ്മ വർഗീസ്  (84) ന്യു യോർക്ക്
ന്യു യോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളായ   കോട്ടയം തോട്ടുങ്കൽ ടി.വി.  വർഗീസിൻറ് ഭാര്യ ഏലിയാമ്മ വർഗീസ്  (84) മെയ് 17 ന് ന്യൂയോർക്കിൽ അന്തരിച്ചു.  ആശാൻപറമ്പിൽ ജോർജ് - ശോശാമ്മ ദമ്പതികളുടെ മകളാണ്.  

1968 ൽ അമേരിക്കയിൽ നേഴ്സ് ആയി എത്തി.  ബ്ലൂ ക്രോസ്  ബ്ലൂ ഷീൽഡ്,  ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്നീ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

മെയ് 19 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ സെൻറ് തോമസ് ലവി ടൗൺ പള്ളിയിൽ പൊതു ദർശനവും, മേയ് 20 ശനിയാഴ്ച രാവിലെ 9 മണിക്ക് പള്ളിയിൽ വച്ച് ശവസംസ്കാര ശുശ്രൂഷകളും തുടർന്ന് ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയിൻറ്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും.

സഹോദരങ്ങൾ:  മറിയാമ്മ ചാക്കോ (ബോംബെ), അന്നമ്മ ജോർജ് (ന്യൂയോർക്ക്), ഫിലിപ്പ് ജോർജ് (ന്യൂയോർക്ക്), ശോശാമ്മ എബ്രഹാം (ന്യൂയോർക്ക്), സാറാമ്മ തോമസ് (ന്യൂജേഴ്സി), ചെറിയാൻ ജോർജ്  (ന്യൂജേഴ്സി), മോളി ജേക്കബ് (ന്യൂയോർക്ക്).

കൂടുതൽ വിവരങ്ങൾക്ക്:  വർഗീസ് പോത്താനിക്കാട് - (917) 488-2590; ഫിലിപ്പ് ജോർജ് - (718) 207-8682
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക