സജിത്ത് വിൽസൻ, 42, കുന്നംകുളം

Published on 26 May, 2023
സജിത്ത് വിൽസൻ, 42, കുന്നംകുളം
ന്യു യോർക്കിൽ  നിന്നും അമ്മയുടെ സംസ്കാര ചടങ്ങുകൾക്ക് നാട്ടിലെത്തി  വാഹനാപകടത്തിൽ മരണമടഞ്ഞു.

കുന്നംകുളം: ആർത്താറ്റ് പനയ്ക്കൽ പരേതരായ   വിൽസന്റെയും   ബേബി വിൽസന്റെയും മകൻ സജിത്ത് വിൽസൻ  (42 വയസ്സ്) മെയ്‌ 25 വ്യാഴാഴ്ച്ച വെളുപ്പിന് വാഹനാപകടത്തിൽ മരിച്ചു. അമ്മയുടെ മരണാനന്തരച്ചടങ്ങിന് ന്യൂയോർക്കിൽ നിന്നെത്തിയതാണ് 

സജിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ വഴിയിരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം. 

ന്യൂയോർക്കിലെ ആശുപത്രിയിൽ സോഷ്യൽ വർക്കറായിരുന്നു  സജിത്ത്. മെയ്‌ 21 ഞാറാഴ്ചയാണ് അമ്മ  ബേബി മരിച്ചത്. 

തുടർന്ന് സംസ്കാരത്തിനും മരണാനന്തരച്ചടങ്ങുകൾക്കുമായി മെയ്‌ 23 ചൊവ്വാഴ്ചയാണ്   സജിത്ത് നാട്ടിലെത്തിയത്. രാത്രി   സജിത്തിന് ഉറങ്ങാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എഴുന്നേറ്റ് ഗുരുവായൂർ ഭാഗത്തേക്ക് ചായ കുടിക്കാൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്.

ഭാര്യ :   ഷൈൻ സജിത്ത്. മക്കൾ: എമ, എമിലി, എയ്ഞ്ചൽ, ഏബൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക