വത്സമ്മ ജോൺ (മോളമ്മ 59) ന്യൂയോർക്ക്

Published on 10 September, 2023
വത്സമ്മ ജോൺ  (മോളമ്മ  59) ന്യൂയോർക്ക്
ന്യൂയോർക്ക്:  യോങ്കേഴ്സ് സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവാകാംഗമായ കൊട്ടാരക്കര ആലിൻ തെക്കേതിൽ  തോമസ് ജോണിൻ്റെ (റോയി)   ഭാര്യ വത്സമ്മ ജോൺ (മോളമ്മ  59)  അന്തരിച്ചു. പത്തനംതിട്ട മൈലപ്ര മേലേതിൽ ഈശോ ഏബ്രാഹാമിൻ്റേയും ശോശാമ്മയുടേയും  ഒൻപതു മക്കളിൽ ഇളയ മകളാണ് മോളമ്മ. ആഷ്ലി , ജോഷ്വാ എന്നിവർ മക്കളാണ്. പാപ്പച്ചൻ, അമ്മിണി, കുഞ്ഞ്, കുഞ്ഞമ്മ, ചിന്നക്കുട്ടി, കുഞ്ഞുമോൾ, കുഞ്ഞുമോൻ, മോനി എന്നിവരാണ് സഹോദരങ്ങൾ

എൺപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ വത്സമ്മ ജോൺ റെസ്പിറേറ്ററി തെറാപ്പിയിൽ ബിരുധത്തിനു ശേഷം ന്യൂയോർക്കിൽ വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെൻ്റർ, ലോറൻസ് മെഡിക്കൽ സെൻ്റർ, സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്റർ എന്നിവിടങ്ങളിൽ കഴിഞ്ഞ മുപ്പത്തിയാറു വർഷങ്ങളായി  സേവനം ചെയ്തു വരികയായിരുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ ആദ്ധ്യാത്മിക മണ്ഡലങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന വത്സമ്മ ജോൺ നിർദ്ധന സഹായത്തിലും സാമൂഹിക പ്രതിബദ്ധതാ സേവന രംഗങ്ങളിലും പുതുതലമുറയ്ക്ക് എന്നും മാർഗ്ഗദർശിയായിരുന്നു.

സെപ്റ്റംബർ പത്തിന് വൈകിട്ട് മൂന്നു മുതൽ എട്ടുവരെ സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ  പള്ളിയിൽ ( 18 Trinity St, Yonkers, NY 10701 ) വ്യൂയിംഗ് ഉണ്ടായിരിക്കുന്നതാണ്‌. പതിനൊന്നാം തീയതി ഇതേ ദേവാലയത്തിൽ രാവിലെ എട്ടു മണിയ്ക്ക് സംസ്ക്കാര ശുശ്രൂഷങ്ങൾ ആരംഭിയ്ക്കും. പതിനൊന്നു മണിക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ ( 50 Jackson Ave,  Saw Mill River Rd,  Hasting-on-Hudson, NY 10706 സംസ്കാരം  നടത്തും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക