ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, കുടുംബവേദി പ്രസിഡന്റും, സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവര്‍ത്തകനുമായ പദ്മനാഭന്‍ മണിക്കുട്ടന്റെ മാതാവ് അമ്മിണി പദ്മനാഭന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 73 വയസ്സായിരുന്നു.
മേതല കോട്ടക്കല്‍ പുത്തന്‍പുര വീട്ടിലെ പരേതനായ പദ്മനാഭന്റെ ഭാര്യയായ ശ്രീമതി അമ്മിണി, സൗദിയില്‍ സന്ദര്‍ശക വിസയില്‍ ഒരു മാസം മുന്‍പ് വന്ന് മണിക്കുട്ടന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞതിനു ശേഷം മടങ്ങിപ്പോയി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് മരണം സംഭവിച്ചത്. വീട്ടില്‍ തല കറങ്ങി വീണപ്പോള്‍ ബന്ധുക്കള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.
മണിക്കുട്ടന്‍, ബിനോയ് എന്നിവരാണ് മക്കള്‍. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍, ശ്രീജ ബിനോയ് എന്നിവരാണ് മരുമക്കള്‍.
അമ്മിണി പദ്മനാഭന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.