അന്നമ്മ വറുഗീസ് (ഗ്രേസി) ; സ്റ്റാറ്റന്‍ ഐലന്‍ഡ്

Published on 31 October, 2023
അന്നമ്മ വറുഗീസ്  (ഗ്രേസി) ;  സ്റ്റാറ്റന്‍ ഐലന്‍ഡ്

ന്യൂയോര്‍ക്ക്: കോഴഞ്ചേരി, കാട്ടൂര്‍ വാഴക്കുന്നത്ത് കുടുംബാംഗം വര്‍ഗീസ് വാഴക്കുന്നത്തിന്റെ (റിട്ട. എന്‍ജിനീയര്‍, വി.എസ്.എസ്.സി, ഇന്ത്യ) ഭാര്യ അന്നമ്മ വര്‍ഗീസ് (ഗ്രേസി, 73) ഒക്‌ടോബര്‍ 30-ാം തീയതി തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍. 

പരേത ഓതറ കീയ്യത്ത് കുടുംബാംഗവും, കാലംചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അടുത്ത ബന്ധുവുമാണ്. സ്റ്റാറ്റന്‍ഐലന്റിലെ ആദ്ധ്യാത്മിക, സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ നോബിള്‍ വര്‍ഗീസ് (Lieutenant, PAPD ലഫ്റ്റനന്റ് ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്) ഏക പുത്രനാണ്. ഷീലു വര്‍ഗീസ് (NP, Seaview Hospital) പുത്ര ഭാര്യയും, നിക്കോള്‍, നോയല്‍, നേര്‍ത്തന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്. 

സ്റ്റാറ്റന്‍ഐലന്റ് മാര്‍ ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലായാംഗമാണ് പരേത. 

രൂഹമ്മ തോമസ്, ഏലിയാമ്മ തോമസ്, തോമസ് ലാല്‍, എല്‍സി ദാനിയേല്‍, ശോശാമ്മ വര്‍ഗീസ്, മേഴ്‌സി ഏബ്രഹാം, പരേതരായ തോമസ് ഇട്ടി, ജോര്‍ജ് തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. 

നവംബര്‍ രണ്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 3 മുതല്‍ 9 വരെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് പൊതുദര്‍ശനവും, അനുസ്മരണ ശുശ്രൂഷകളും നടത്തുന്നതാണ്. മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തുന്നതാണ്. 

viewing: November 2 Thursday
Time 3 PM- 9 PM
Venue: St. George Malankara Orthodox Church, 28 Sunset Avenue, Staten Island, NY 10314

Funeral Sevice: November 3 Friday, 
Time 10 AM
Venue: St. George Malankara Orthodox Church

Interment
Moravian Cemetery, 2205 Richmond RD, Staten Island, NY 10306


കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ ജോര്‍ജ് (917 710 7673)

വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക