ബെറ്റി ഫ്രാൻസിസ് കൊടകുത്തുംപറമ്പിൽ, 81, ന്യൂ യോർക്ക്

Published on 01 November, 2023
ബെറ്റി ഫ്രാൻസിസ് കൊടകുത്തുംപറമ്പിൽ, 81, ന്യൂ യോർക്ക്
ന്യൂ യോർക്ക്:  ബെറ്റി ഫ്രാൻസിസ് കൊടകുത്തുംപറമ്പിൽ, 81,  ന്യൂ ഹൈഡ് പാർക്കിൽ അന്തരിച്ചു.  മിനിയോളയിലെ എൻ വൈ യു ലാൻഗോൺ ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.  

എറണാകുളത്ത് അഗസ്റ്റിൻ പയ്യപ്പിള്ളിയുടെ പതിനാറു മക്കളിൽ ഒരാളായ ബെറ്റി, കളമശ്ശേരി എച് എം ടി സ്കൂളിൽ അധ്യാപകയായിരിക്കവേ 1994-ൽ ആയിരുന്നു  അമേരിക്കയിലേക്ക് കുടിയേറിയത്.  ഭർത്താവ് പരേതനായ ഫ്രാൻസിസ് കൊടകുത്തുംപറമ്പിൽ യുണൈറ്റഡ് നേഷൻസിൽ ഇന്ത്യയുടെ പെര്മനെന്റ് മിഷനിൽ ഉദ്യോഗസ്ഥനായിരുന്നു. ന്യൂ യോർക്ക് ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയിൽ വളരെ സജീവമായി  പ്രവർത്തിച്ചിരുന്ന അവർ  കൊയറിൽ ഗായികയുമായിരുന്നു.  കമ്മ്യൂണിറ്റി സേവനത്തിന്റെ അംഗീകാരമായി ബ്രൂക്ലിൻ രൂപത അവരെ 'ഷൈനിങ് സ്റ്റാർ' ബഹുമതി നൽകി ആദരിച്ചു.

ഷിപ്പിംഗ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ബിന്ദു കോയിപ്പറമ്പിൽ, ജോർജ് കൊടകുത്തുംപറമ്പിൽ, അഗസ്റ്റിൻ ഫ്രാൻസിസ് (ന്യൂ യോർക്ക്), സെബാസ്റ്റ്യൻ ഫ്രാൻസിസ് (ഷിക്കാഗോ) എന്നിവരാണ് മക്കൾ.  

പൊതുദർശനം: വെള്ളിയാഴ്ച (നവംബർ മൂന്ന്) ഉച്ചയ്ക്കു  നാല് മുതൽ എട്ടുവരെ: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്.

സംസ്കാര ശുശ്രുഷ: നവംബർ 4 സാനി:  രാവിലെ 9:45-ന് ഫ്ലോറൽ പാർക്ക് ഔവർ ലേഡി ഓഫ് ദി സ്‌നോസ് ചർച്ച് (258-15 80 അവന്യൂ, ക്വിൻസ്)   

തുടർന്ന് ഫാർമിംഗ്ഡെയിൽ സെയ്ന്റ് ചാർൾസ്‌ സെമിറ്ററി യിൽ സംസ്ക്കാരം.

news: പോൾ ഡി. പനക്കൽ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക