സിസിലിയാമ്മ തോമസ് ഫിലാഡല്‍ഫി

Published on 08 November, 2023
സിസിലിയാമ്മ തോമസ് ഫിലാഡല്‍ഫി
ഫിലാഡല്‍ഫിയ: കോട്ടയം അതിരമ്പുഴ പുളിംകാലായില്‍ പി.എസ്. തോമസിന്റെ ഭാര്യ സിസിലിയാമ്മ അന്തരിച്ചു. മുട്ടുചിറ കൊട്ടാരത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: റോഷന്‍, റോഷിനി. മരുമകന്‍: ഉറയാ വൈറ്റ് സീനിയര്‍.

പൊതുദര്‍ശനം: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നവംബര്‍ 10 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 8.45 വരെ.(608 Welsh Rd, Philadelphia, PA19115)

സംസ്‌കാര ശുശ്രൂഷകള്‍ ഇതേ ദേവാലയത്തില്‍ നവംബര്‍ 11 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് വി. കുര്‍ബാനയ്ക്കും, ദേവാലയ പ്രാര്‍ത്ഥനകള്‍ക്കും ശേഷം റിസറക്ഷന്‍ സെമിത്തേരിയില്‍ സംസ്‌കാരം. (5201 Hulmeville Rd, Bensalem, PA 19020)

കല മലയാളി അസോസിയേഷന്റെ ആദ്യകാല സജീവ പ്രവര്‍ത്തകയായിരുന്ന സിസിലിയാമ്മ തോമസിന്റെ നിര്യാണത്തില്‍ കല പ്രസിഡന്റ് ഷാജി മിറ്റത്താനി, ഫോമ ആര്‍.വി.പി ജോജോ കോട്ടൂര്‍, മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക