ജേക്കബ് വർഗീസ് (ജോസി,70) : ഡാളസ്

Published on 09 November, 2023
ജേക്കബ് വർഗീസ്  (ജോസി,70) : ഡാളസ്
പി പി ചെറിയാൻ

ഡാളസ് :ഡാലസ്സിലെ ആദ്യകാല  മലയാളിയും കൊടുകുളഞ്ഞി സ്വദേശിയുമായ വരിക്കേൽ  ജേക്കബ് വർഗീസ്  (ജോസി,70 ) നവംബർ മാസം അഞ്ചാം തീയതി കേരളത്തിൽ അന്തരിച്ചു .ഹ്രശ്വസന്ദർശനത്തിനായി ഡാളസിൽ നിന്നും ഒരു മാസം മുൻപാണ്   കേരളത്തിൽ എത്തിയയത്. കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിനെ തുടർന്നു  ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

ഭാര്യ:   ത്രേസ്യാമ്മ ജേക്കബ് (ഡാലസ് )
മക്കൾ:     രോഷൻ
 ജെസ്സൻ
 ബ്ലെസ്സൻ  
മരുമക്കൾ:ലോറൻ
(എല്ലാവരും യുഎസ് )

 1974 അമേരിക്കയിലെത്തിയ അദ്ദേഹം ദീർഘകാലമായിഡാളസ്സിൽ  താമസിക്കുകയും 1998 രൂപീകൃതമായ സിഎസ്ഐ കോൺഗ്രിഗേഷൻ സ്ഥാപക അംഗവും വളരെക്കാലം സഭയുടെ നേതൃത്വം സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു. ജേക്കബ് വർഗീസിന്റെ  (ജോസ്സി) ആകസ്മിക വിയോഗത്തിൽ സിഎസ്ഐ കോൺഗ്രിഗേഷൻ ഇടവക വികാരി റവ രജീവ് സുഗു കുടുംബാങ്ങങ്ങളെ അനുശോചനം അറിയിച്ചു.ഡാളസ്സിൽ സിഎസ്ഐ സഭയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ജോസ്സിച്ചായൻ എല്ലാവരുടെയും സ്നേഹാദരങ്ങൾ നേടുകയും ചെയ്ത വ്യക്തിയായിരുന്നുവെന്നു അനുശോചന സന്ദേശത്തിൽ പറയുന്നു.

സംസ്കാര ശുശ്രൂഷകൾ കേരളത്തിൽ ക്രൈസ്റ്റ് സിഎസ്ഐ ദേവാലയത്തിൽവച്ച് നവംബർ മാസം 10ന് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നടത്തപ്പെടുന്നതാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക