പന്തളം: പെന്തക്കോസ്‌ത് പ്രസ്ഥാനങ്ങളുടെ ആരംഭകാല പ്രവര്‍ത്തകനായിരുന്ന പരേതനായ കുറ്റൂര്‍ കുട്ടിയച്ചന്റെ മകന്‍ പന്തളം പുരയ്‌ക്കല്‍ മേഴ്‌സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട് കിണറ്റുകാലായില്‍) പരേതനായ പി.എന്‍. ശാമുവേലിന്റെ ഭാര്യ മേഴ്സി ശാമുവേല്‍ (80) അന്തരിച്ചു. സംസ്കാരം പിന്നീട്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.ടി. ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ് പരേത.
മക്കള്‍: നൈനാന്‍ കോടിയാട്ട് (യു.എസ്.എ), ജേക്കബ് കോടിയാട്ട് (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്.എ) ജോളി (കാനഡ).
കൊച്ചുമക്കള്‍: ജെഫ്‌റി, സോഫിയാ, ജെന്നിഫര്‍, ജോര്‍ഡന്‍.
വാർത്ത: നിബു വെള്ളവന്താനം