താനിയ ഷെമി (20) പെൻസിൽവേനിയ

Published on 02 August, 2024
താനിയ   ഷെമി (20) പെൻസിൽവേനിയ
കെൻഡൽ പാർക്ക്, ന്യൂജേഴ്‌സി: കെൻഡൽ പാർക്കിൽ താമസിക്കുന്ന  അടിമാലി സ്വദേശികളായ  ഷെമി അന്ത്രുവിൻ്റെയും ജിഞ്ചു ഷെമിയുടെയും പുത്രി താനിയ  ഷെമി (20) അന്തരിച്ചു. 

ഡെലവെയർ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു താന്യ. കെമിക്കൽ എഞ്ചിനീയറിംഗ്  വിദ്യാർത്ഥിനിയായ താന്യ പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്.
 
കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലാഡൽഫിയയിലെ ഹോസ്പിറ്റൽ ഓഫ്  യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിൽ   ചികിത്സയിലായിരുന്നു. 

ഇന്ന് (ആഗസ്റ്റ് 2 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:00 മണിക്ക് ബ്രണ്‍സ്‌വിക്കിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് സെന്‍‌ട്രല്‍ ജെഴ്സിയില്‍ (ഐഎസ്‌സിജെ) മയ്യത്ത് നിസ്കാരവും, തുടര്‍ന്ന് 2:00 മണിക്ക് ഹാമില്‍ടണിലുള്ള ഗ്രീന്‍‌വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടക്കും.

താന്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും, സന്ദേശങ്ങള്‍ അയക്കാനും ആഗ്രഹിക്കുന്നവര്‍ ഈ ഇ-മെയിലില്‍ അയക്കാവുന്നതാണ്:  thanya.shemi.condolences@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക