ഫ്ളോറിഡ : ഫ്ലോറിഡ ലേക്‌ലാൻഡ് ബ്രദറൺ അസംബ്ലി സഭാംഗം ബ്രദർ തോമസ് കുര്യൻ (75) ഫ്ളോറിഡയിൽ അന്തരിച്ചു. ആദ്യകാല ബ്രദറൺ കുടുംബങ്ങളിൽ ഒന്നായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് പരേതരായ കെ. ജി തോമസിന്റെയും ശോശാമ്മ തോമസിന്റെയും ഇളയ മകനാണ്.
ഭാര്യ മേഴ്‌സി കുര്യൻ അങ്കമാലി ഇടച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ : നിസ്സി കുര്യൻ, സാം കുര്യൻ, നാൻസി കുര്യൻ. മരുമകൾ: ലിൻഡ കുര്യൻ.
കൊച്ചുമക്കൾ : ജയ്ന, ജാരെഡ്, റോഹാൻ, ആഷേർ.
സഹോദരങ്ങൾ : എലിയമ്മ തോമസ് (മുംബൈ), പരേതരായ തങ്കമ്മ, സാറാമ്മ, സാമൂവൽ , മറിയാമ്മ.
ലേക്ക് ലാന്റ് എബനേസർ ഇന്ത്യൻ പെന്തക്കോസ്ത് സഭയിൽ വെച്ച് (Ebenezer India Pentecostal Church, 5935 Strickland Ave, Lakeland FL33812) ഫെബ്രുവരി 28 വെള്ളിയാഴ്ച 6 മുതൽ 8:30 വരെ മെമ്മോറിയൽ സർവീസും മാർച്ച് 1 ശനിയാഴ്ച രാവിലെ 9 മുതൽ 11:30 വരെ സംസ്കാര ശുശ്രൂഷയും.
തുടർന്ന് ഓക്ഹിൽ സെമിത്തേരിയിൽ സംസ്കാരം .
വാർത്ത: നിബു വെള്ളവന്താനം