കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ ആരംഭ കാല പ്രവര്‍ത്തകനായിരുന്ന പരേതനായ ആര്യപ്പളളില്‍ അവറാച്ചന്റെ ഇളയ മകന്‍ ജോണ്‍ ഏബ്രഹാം (ജോണിക്കുട്ടി ) മാര്‍ച് 2-ന് ഞായറാഴ്ച്ച വൈകിട്ട് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഇന്ത്യന്‍ എയര്‌ഫോഴ്സ്സില്‍ സിവിലിയനായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ രോഗത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിച്ചു ദിര്‍ഘ വര്‍ഷങ്ങളായി ഭവനത്തില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഐപിസി എലിം കുമ്പനാട് സഭയുടെ അംഗമായ പരേതന്‍ ദിര്‍ഘകാലം സഭയുടെ സൗത്ത് പ്രയര്‍ സെല്‍ യോഗത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട് .
സംസ്‌കാരം മാര്‍ച് 10ന് തിങ്കളാഴ്ച്ച നടക്കും. രാവിലെ 9 മുതല്‍ ഐപിസി എലിം കുമ്പനാട് സഭാഹാളില്‍ പൊതു ദര്‍ശനവും അനുസ്മരണ മീറ്റിങ്ങും നടക്കും. സംസ്‌കാര ശുശ്രുഷ സഭാ സെമിത്തേരിയില്‍ ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റെ പാസ്റ്റര്‍ കെസി തോമസിന്റെ നേതൃത്വത്തില്‍ നടക്കും. ഭാര്യ : പരേതയായ കുഞ്ഞുഞ്ഞമ്മ വാകത്താനം നടുവിലേപ്പറമ്പില്‍ കുടുംബാംഗമാണ്.
മകള്‍ : ഫേബ (യുകെ ). മരുമകന്‍ : ഫിന്നി(യുകെ).
വാര്‍ത്ത : രാജന്‍ ആര്യപ്പള്ളില്‍ ( അറ്റലാന്റ )