
ഡെമോക്രാറ്റും യഹൂദനുമായ പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയുടെ വീടിനു തീ വച്ച കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കോഡി ബാമർ (38) ചോദ്യം ചെയ്യലിൽ ഗവർണറോടുള്ള കടുത്ത വിദ്വേഷം പ്രകടമാക്കിയെന്നു പോലീസ് വെളിപ്പെടുത്തി. ഷാപിറോയെ കൈയ്യിൽ കിട്ടിയാൽ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുമായിരുന്നു എന്നാണ് അയാൾ പറയുന്നത്.
ജീവഹാനിക്കു വേണ്ടിയുള്ള കൊള്ളിവയ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഹാരിസ്ബർഗ് പോലീസ് ചുമത്തിയത്.
ലോൺ മോവറിൽ നിന്നു ഇന്ധനം എടുത്തു രണ്ടു ബിയർ കുപ്പികളിൽ നിറച്ചാണ് തീ വയ്ക്കാൻ മോളോടോവ് കോക്‌ടൈലുകൾ ഉണ്ടാക്കിയതെന്ന് അയാൾ പോലീസിനോട് പറഞ്ഞു.
സ്വന്തം വീട്ടിൽ നിന്ന് ഒരു മണിക്കൂർ നടന്നാണ് ഗവർണറുടെ വീട്ടിൽ എത്തിയത്. സെക്യൂരിറ്റിയെ വെട്ടിച്ചു മതിൽ ചാടി കടന്നു.
ഞായറാഴ്ച്ച പുലർച്ചെ അതിക്രമിച്ചു കയറിയ ബാമർ നാടൻ ബോംബ് ഉപയോഗിച്ച് തീവച്ചുവെന്നാണ് പോലീസ് പറയുന്നത്. അയാൾക്ക് കൃത്യമായ പദ്ധതി ഉണ്ടായിരുന്നു, വളരെ സംഘടിതമായിരുന്നു.
എന്തായിരുന്നു പ്രകോപനമെന്നു ഇപ്പോഴും പൊലീസിന് ഉറപ്പിക്കാൻ കഴിയുന്നില്ല.
ബാമർ മനോരോഗിയാണെന്നും മരുന്നു കഴിക്കാൻ വിട്ടു പോയെന്നും 'അമ്മ ക്രിസ്റ്റി ബാമർ പറഞ്ഞു.
Arsonist hated Gov. Shapiro