Image

133 അന്താരാഷ്ട്ര വിദ്യാർഥികളുടെ ലീഗൽ സ്റ്റാറ്റസ് പുനഃസ്ഥാപിക്കണമെന്നു കോടതി ഉത്തരവിട്ടു (പിപിഎം)

Published on 22 April, 2025
133 അന്താരാഷ്ട്ര വിദ്യാർഥികളുടെ ലീഗൽ സ്റ്റാറ്റസ് പുനഃസ്ഥാപിക്കണമെന്നു കോടതി ഉത്തരവിട്ടു (പിപിഎം)

ട്രംപ് ഭരണകൂടം 133 അന്താരാഷ്ട്ര വിദ്യാർഥികളുടെ നിയമപരമായ സ്റ്റാറ്റസ് പിൻവലിച്ചത് ചൊവാഴ്ച്ച അഞ്ചു മണിക്കു മുൻപ് പുനഃസ്ഥാപിക്കണമെന്നു ജോർജിയയിലെ  യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ഉത്തരവിട്ടു.

എ സി എൽ യു ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ ചേർന്നു നൽകിയ അപേക്ഷയിലാണ് ജഡ്‌ജ്‌ വിക്ടോറിയ എം. കാൽവെർട്ടിന്റെ ഉത്തരവ്. ഐ സി ഇ യാതൊരു മുന്നറിയിപ്പും കൂടാതെയും നോട്ടീസ് നൽകാതെയും പെട്ടെന്ന് സെവിസ് സംവിധാനത്തിൽ വന്ന വിദ്യാർഥികളുടെ വിസകൾ റദ്ദാക്കിയെന്നു പരാതിയിൽ പറഞ്ഞു.

അതോടെ ഈ വിദ്യാർഥികളെ നാടുകടത്താൻ ഹോംലാൻഡ് സെക്യൂരിറ്റിക്കു കഴിയും. നിയമവിരുദ്ധമാണ് ഈ നടപടി. വിദ്യാർഥികൾ സ്വയം നാടുവിടാൻ വേണ്ടിയുള്ള സമ്മർദമാണിത്.

ചില വിദ്യാർഥികൾ പഠനം പൂർത്തിയാക്കി വരുന്നവരാണ്. പലർക്കും ജോലിയുണ്ട്. ചിലരുടെ പേരിൽ ട്രാഫിക് കുറ്റങ്ങളാണ് ചുമത്തി കാണുന്നത്. ചിലരെ ഒരു കാലത്തും അറസ്റ്റ് ചെയ്തിട്ടു തന്നെയില്ല.

ഭരണകൂടം ഉത്തരവ് അനുസരിച്ചാൽ ഉടൻ കോടതിയെ അറിയിക്കണമെന്നും ജഡ്‌ജ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. വാദങ്ങൾ വ്യാഴാഴ്ച കേൾക്കും.

Court orders legal status to 133 students 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക