Image

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ മീഡിയ വര്‍ക്ക് ഷോപ്പ് നടത്തുന്നു

വര്‍ഗീസ് പാലമലയില്‍ Published on 23 April, 2025
ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ മീഡിയ വര്‍ക്ക് ഷോപ്പ് നടത്തുന്നു

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2025 മെയ് മാസം മൂന്നാം തീയതി ലോക മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഫോര്‍ പോയിന്റ് ഷെറട്ടണ്‍ ഹോട്ടലില്‍ വെച്ച് 'Media Ignite 2025' എന്ന മീഡിയ ശില്പശാല നടത്തുന്നതാണ്.

പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഫോട്ടോഗ്രാഫിയുടേയും, വീഡിയോഗ്രാഫിയുടേയും അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കുന്നതാണ്. ചിക്കാഗോയിലെ കോളജുകളില്‍ ക്ലാസ് എടുക്കുന്ന പ്രഗത്ഭരായ ആദ്ധ്യാപകരും, കൂടാതെ ചിക്കാഗോ ചാപ്റ്ററിന്റെ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ക്ലാസുകള്‍ എടുക്കുന്നതാണ്. ക്ലാസുകള്‍ തീര്‍ത്തും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലന്‍ ജോര്‍ജ് (331 262 1301), പ്രസന്നന്‍ പിള്ള (630 935 2990) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റ്: indiapressclub.org


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക