Image

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയിലെ ഈസ്റ്റര്‍ ആഘോഷം

സജി സ്‌കറിയ (പി.ആര്‍.ഒ) Published on 23 April, 2025
മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയിലെ ഈസ്റ്റര്‍ ആഘോഷം

യേശുവിന്റെ പുന:രുദ്ധാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍- ഈസ്റ്റര്‍ - മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയില്‍ ഏപ്രില്‍ 20 -ാം തീയതി ഞായറാഴ്ച ഭക്തിപുരസരം ആചരിച്ചു.

രാവിലെ 7.30-ന് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രദക്ഷിണം, ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, ലഞ്ച് എന്നിവയ്ക്കുശേഷം കുട്ടികള്‍ക്കായി എഗ്ഗ് ഹണ്ടും ഒരുക്കിയിരുന്നു.

വികാരി റവ.ഫാ. ബിനു തോമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അച്ചന്‍ എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. റവ.ഫാ. ഏലിയാസ് എരമത്ത് ഹാശാ ആഴ്ചയില്‍ സഹകാര്‍മ്മികനായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രസംഗിച്ച വര്‍ക്കി പൗലോസ്, ഗോഗുല്‍ത്തായില്‍ കുരിശില്‍ മരിച്ച യേശു മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ അനുസ്മരണയായ ഈസ്റ്റര്‍ പ്രത്യാശയുടേയും, പ്രതീക്ഷയുടേയും സന്ദേശമാണ് മനുഷ്യരാശിക്ക് നല്‍കുന്നതെന്ന് പറഞ്ഞു.

ട്രഷറര്‍ പ്രിന്‍സ് ജോണ്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും, മദ്ബഹായിലെ ശുശ്രൂഷകര്‍, ഗായക സംഘം, ഈ വലിയ നോമ്പിലെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും, ഭക്ത സംഘടനാ ഭാരവാഹികള്‍ക്കും പ്രത്യേകമായി നന്ദി പറഞ്ഞു. 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക