Image

ട്രംപ് മോദിയെ വിളിച്ചു അനുശോചനം അറിയിച്ചു; 'ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്കൊപ്പമാണ്' (പിപിഎം)

Published on 23 April, 2025
ട്രംപ് മോദിയെ വിളിച്ചു അനുശോചനം അറിയിച്ചു;  'ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്കൊപ്പമാണ്' (പിപിഎം)

പഹൽഗാവ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരിൽ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു അനുശോചനം അറിയിച്ചു. 'നീചമായ ആക്രമണത്തിനു' ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള ശ്രമങ്ങളിൽ പൂർണ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.

നേരത്തെ അദ്ദേഹം ട്രൂത് സോഷ്യലിൽ കുറിച്ചു: "കശ്മീരിൽ നിന്നു വരുന്നത് ഏറ്റവും അസ്വാസ്ഥ്യം ഉളവാക്കുന്ന വാർത്ത. ഭീകരതയ്ക്കെതിരെ യുഎസ് എന്നും ഇന്ത്യയോടൊപ്പമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർഥിക്കുന്നു. പരുക്കേറ്റവർ ഭേദപ്പെടാനും.

"പ്രധാനമന്ത്രി മോദിക്കും ഇന്ത്യയുടെ അവിശ്വസനീയ മികവുള്ള ജനങ്ങൾക്കും ഞങ്ങളുടെ പൂർണ പിന്തുണയും അഗാധമായ അനുകമ്പയുമുണ്ട്. ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്കൊപ്പമാണ്."

സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും ഇന്ത്യയ്ക്കു പിന്തുണ ഉറപ്പു നൽകുന്നതായി എക്‌സിൽ കുറിച്ചു. "യുഎസ് ഇന്ത്യയോടൊപ്പം നിൽക്കുന്നു."  

പഹൽഗാം ആക്രമണം ഭീകരമായ ദുരന്തമാണെന്നു നാഷനൽ സെക്യൂരിറ്റി അഡ്വൈസർ മൈക്ക് വാൾസ് പറഞ്ഞു. "ഇരകളായവരുടെ കുടുംബങ്ങൾക്കു വേണ്ടി നമുക്കു പ്രാർഥിക്കാം."

Trump calls Modi to reassure support 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക