Image

സിദ്ധാർത്ഥ് ബാലകൃഷ്ണൻ; NPC മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ആദ്യ മലയാളി

രഞ്ജിനി രാമചന്ദ്രൻ Published on 06 July, 2025
സിദ്ധാർത്ഥ് ബാലകൃഷ്ണൻ; NPC മിസ്റ്റർ യൂണിവേഴ്സ്  പട്ടം നേടിയ   ആദ്യ മലയാളി

ന്യു യോർക്ക്: ലോകമെമ്പാടുമുള്ള അമച്വർ ഫിസിക് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്ന  സംഘടന  നാഷണൽ ഫിസിക് കമ്മിറ്റി (NPC) യുടെ മിസ്റ്റർ യൂണിവേഴ്സ് പട്ടം സിദ്ധാർത്ഥ് ബാലകൃഷ്ണന്. ഈ പദവി ലഭിക്കുന്ന ആദ്യ മലയാളിയും ആദ്യ ഇന്ത്യാക്കാരനുമാണ് സിദ്ധാർഥ്. 

ബോഡിബിൽഡിംഗ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ്   സിദ്ധാർത്ഥ് "സിദ്" ബാലകൃഷ്ണൻ.  അമേരിക്കൻ സൈനയത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം  യുദ്ധത്തിലും പങ്കെടുത്തു.  സൈനിക സേവനത്തിനു ശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം നിലവിൽ ഒരു സ്ഥാപനത്തിന്റെ ഉടമയാണ്.

1982-ൽ സ്ഥാപിതമായതു മുതൽ, ബോഡിബിൽഡിംഗ്, ഫിറ്റ്നസ്, ഫിഗർ, ബിക്കിനി, ഫിസിക് തുടങ്ങിയ വിഭാഗങ്ങളിൽ ആയിരക്കണക്കിന് കായികതാരങ്ങൾക്ക് അവരുടെ കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള വേദിയായി NPC മാറിയിട്ടുണ്ട്.

വിദ്യാഭ്യാസപരമായും ഉന്നത നിലവാരം പുലർത്തുന്ന സിദ്ധാർത്ഥ്, ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് മാസ്റ്റർ ബിരുദങ്ങൾ നേടിയിട്ടുണ്ട്. "ബീസ്റ്റ്ഫൈഡ് സ്പോർട്സ് ന്യൂട്രീഷൻ & പെർഫോമൻസ്" എന്ന പേരിൽ സ്വന്തമായി ഒരു പോഷകാഹാര, പ്രകടന സ്ഥാപനം നടത്തുന്നു. കായികതാരങ്ങൾക്കും സാധാരണക്കാർക്കും അവരുടെ ശാരീരികക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ പിന്തുണയും ഉൽപ്പന്നങ്ങളും ഈ സ്ഥാപനം നൽകുന്നു.

NPC-യിലൂടെ കടന്നുവന്ന നിരവധി താരങ്ങൾ പിന്നീട് IFBB പ്രൊഫഷണൽ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ലോക ശ്രദ്ധ നേടി. ഈ പ്രൊഫഷണൽ ലീഗിൽ നിന്ന് മാത്രം 24 ഒളിമ്പിക്  വിജയികളും 38 ആർനോൾഡ് ക്ലാസിക് വിജയികളും ഉണ്ടായി എന്നത്  ഈ സംഘടനയുടെ പ്രാധാന്യം വിളിച്ചോതുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫിസിക് താരങ്ങളെ വാർത്തെടുക്കുന്നതിൽ NPC വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ന്യു യോർക്കിൽ നിന്ന് ഡാലസിലേക്കു താമസം മാറ്റിയ മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ബാലു മേനോന്റെയും സാമൂഹിക പ്രവർത്തക ഉമാ മേനോന്റെയും പുത്രനാണ്.

സിദ്ധാർത്ഥിന്റെ സഹോദരി  സൂര്യ ബാലകൃഷ്ണൻ മലയാള ടെലിവിഷനിലെ ആദ്യത്തെ ബാല അനൗൺസർ ആയിരുന്നു.  "ഡയൽ എ സോങ്ങ്" എന്ന പരിപാടിയിലൂടെ 2000-ൽ കേരള സംസ്ഥാന അവാർഡ് നേടി .

English summary:

Siddharth Balakrishnan; the first Indian to achieve success in the NPC Mr. Universe competition.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക