Image
Image

ഫോമ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

രാജു മൈലപ്രാ Published on 30 January, 2025
ഫോമ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

ഫ്‌ളോറിഡ: ശ്രീ. ജോമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫോമ സണ്‍ഷൈന്‍ റീജിയന്റെ 2024- 26 -ലേക്കുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 25-ന് വൈകിട്ട് അഞ്ചുമണിക്ക് ടാമ്പായിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ഫോമയുടെ സമുന്നതരായ നേതാക്കാന്മാര്‍ക്കൊപ്പം സണ്‍ഷൈന്‍ റീജിയനിലെ എല്ലാ അംഗത്വ സംഘടനകളുടേയും സമ്പൂര്‍ണ്ണ പ്രാതിനിധ്യവും, ടാമ്പാ മലയാളികളുടെ നിറസാന്നിധ്യവും കൂടി ഒത്തുചേര്‍ന്ന് ഈ മഹനീയ ചടങ്ങ് അവിസ്മരണീയമായി.

വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ താളമേളങ്ങളുടെ അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളെ സമ്മേളന നഗറിലേക്ക് സ്വീകരിച്ചാനയിച്ചു.

റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ടിറ്റോ ജോണ്‍ സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫോമ എന്ന സംഘടനയ്ക്ക് സണ്‍ഷൈന്‍ റീജിയന്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, റീജിയന്‍ ചെയര്‍ വിന്‍സണ്‍ പാലത്തിങ്കല്‍ എന്നിവരെ കൂടാതെ യൂത്ത് ചെയര്‍പേഴ്‌സണ്‍സ് എബിന്‍ ഏബ്രഹാം, മെല്‍ക്കി രാജു, സബ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഷീജാ അജിത്ത്, നോയല്‍ മാത്യു, സായ് റാം, സ്വപ്‌ന നായര്‍, സിജോ പരടയില്‍, ബിനു മാമ്പള്ളി, ഷിബു ജോസഫ് എന്നിവരും ആശംസകളര്‍പ്പിച്ചു.

നാഷണല്‍ കമ്മിറ്റി മെമ്പര്‍ സാജന്‍ മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സുനിതാ മേനോനേയും, സെക്രട്ടറി നെവിന്‍ ജോസിനേയും പരിചയപ്പെടുത്തി.

മാസ്റ്റര്‍ ഓഫ് സെറിമണിയായി നീനു വിഷ്ണു മികച്ച സേവനം അനുഷ്ഠിച്ചു.

ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിമാരായിരുന്ന ജിബി തോമസ്, ടി. ഉണ്ണികൃഷ്ണന്‍, മുന്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ മഹനീയ സാന്നിധ്യവുമുണ്ടായിരുന്നു.

സെക്രട്ടറി നെവിന്‍ ജോസ് നന്ദി പ്രകാശനം നടത്തി. പൊതു സമ്മേളനത്തിനുശേഷം കലാപ്രതിഭകള്‍ അവതരിപ്പിച്ച ചടുല നൃത്തങ്ങളും, മാസ്മരീക സംഗീതത്തിന്റെ അലയടികളും ആഘോഷരാവിന് ആസ്വാദ്യത പകര്‍ന്നു.

നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സുനിതാ മേനോന്‍, സാജന്‍ മാത്യു, ടിറ്റോ ജോണ്‍, ബിജു തോണിക്കടവില്‍, എബിന്‍ ഏബ്രഹാം, റീജയന്‍ ചെയര്‍ വിന്‍സണ്‍ പാലത്തിങ്കല്‍, സെക്രട്ടറി നെവിന്‍ ജോസ്, ട്രഷറര്‍ ബിനു മഠത്തിലേത്ത്, വൈസ് ചെയര്‍ നോബിള്‍ ജനാര്‍ദ്ദനന്‍, വിമന്‍സ് റെപ്രസന്റേറ്റീവ് ഷീല ഷാജു, പി.ആര്‍.ഒ രാജു മൈലപ്രാ, അഡൈ്വസറി കമ്മിറ്റി, വിമന്‍സ് ഫോറം, ബിസിനസ് ഫോറം, കള്‍ച്ചറല്‍ കമ്മിറ്റി, ഐ.ടി ഫോറം, പൊളിറ്റിക്കല്‍ ഫോറം, സ്‌പോര്‍ട്‌സ് കമ്മിറ്റി ഇവരുടെ ഓരോരുത്തരുടേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടും അംഗ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണ കൊണ്ടും മാത്രമാണ് ഈ ഉദ്ഘാടന ചടങ്ങ് ഇത്ര പ്രൗഢഗംഭീരമായി നടത്തുവാന്‍ കഴിഞ്ഞതെന്ന് സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണി പ്രസ്താവിച്ചു.

വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി പരിപാടികള്‍ക്ക് പരിസമാപ്തിയായി. 
 

ഫോമ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ReCaptcha error: Failed to load script