Image

സന്തോഷ് കരിമ്പുഴയെ ലോകകേരളസഭ അംഗമായി വീണ്ടും തിരഞ്ഞെടുത്തു

ശ്രീജിത്ത് തച്ചന്‍കാട് Published on 13 June, 2024
സന്തോഷ് കരിമ്പുഴയെ ലോകകേരളസഭ അംഗമായി വീണ്ടും തിരഞ്ഞെടുത്തു

സിഡ്നി : പ്രമുഖ മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോകകേരള സഭ അംഗമായി വീണ്ടും തിരഞ്ഞെടുത്തു .പ്രവാസലോകത്തിനും, സാഹിത്യ സാസ്‌കാരിക രംഗത്തിനും നല്‍കിയ സംഭാവനകളെ  മുന്‍ നിര്‍ത്തിയാണ് ഒരിക്കല്‍ക്കൂടി ലോകകേരള സഭ അംഗമായി തിരഞ്ഞെടുത്തത്. കേരള കലാമണ്ഡലം അവാര്‍ഡ്, ഭാഷ സമന്വയവേദി അവാര്‍ഡ്, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (GOPIO)അവാര്‍ഡ് പ്രവാസി ഭാരതി  അവാര്‍ഡ് തുടങ്ങി കേരളത്തില്‍ നിന്നും വിദേശത്തു നിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. ഈ മാസം 13,14,15 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ചാണ്  ലോകകേരള സമ്മേളനം നടക്കുന്നത്. നിയമസഭയിലേക്കു, പാര്‍ലി മെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ,പ്രവാസികളെ പ്രതിനിധീകരിച്ചു വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ലോകകേരളസഭ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക