വിയന്ന : ഓസ്ട്രിയയിലെ പ്രഥമ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷന് അമ്പതാണ്ടിന്റെ തിളക്കത്തില്‍. ഗോള്‍ഡന്‍ ജൂബിലിയുടെ നിറവില്‍ നില്ക്കുന്ന സംഘടന കഴിഞ്ഞ ഒരു വര്‍ഷമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ ഓഗസ്റ്റ് 31ന് വിയന്നയില്‍ നടക്കും. വൈവിധ്യമാര്‍ന്ന കലാസംകാരിക മാമാങ്കമാണ് സംഘടന അണിയിച്ചൊരുക്കുന്നത്. ഓസ്ട്രിയയിലെ ഏറ്റവും വലിയ കണ്‍വന്‍ക്ഷന്‍ സെന്റെറായ ഓസ്ട്രിയ സെന്റെറില്‍ നടക്കുന്ന പരിപാടി തികച്ചും സൗജന്യമാണ്.
വിയന്നയിലെ മുന്നൂറോളം മലയാളി കലാകാരന്മാര് ഒരുക്കുന്ന പ്രത്യേക കലാപരിപാടികളും പ്രശസ്ത പിന്നണി ഗായകന് കെ.എസ് ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത വിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. യൂറോപ്പില്‍ ആദ്യമായി അമ്പതു പേര് ചേര്‍ന്നുള്ള തിരുവാതിരയും പരിപാടിയെ ഏറെ ആസ്വാദ്യകരമാക്കും. അവതാരകനും നടനുമായ മിഥുന് രമേഷ് മുഖ്യ അവതാരകനായിരിക്കും.
വിയന്ന മലയാളി അസോസിയേഷന്റെ സമാപന സമ്മേളനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.