
പതിനൊന്നു വയസുള്ള മകനെ കഴുത്തുമുറിച്ചു കൊന്നു എന്ന കുറ്റം ചുമത്തി 48 വയസുള്ള ഇന്ത്യൻ അമേരിക്കൻ സ്ത്രീയെ അറസ്റ്റ് ചെയ്തു. വിവാഹമോചനം നേടിയ ഭർത്താവിന്റെ കസ്റ്റഡിയിൽ ആയിരുന്ന മകനെ മൂന്നു ദിവസത്തേക്കു ഡിസ്നിലാൻഡിലേക്കു കൂട്ടിക്കൊണ്ടു പോയ സരിത രാമരാജു അവനെ സാന്താ അനയിലെ മോട്ടലിൽ കൂടെ താമസിപ്പിച്ചിരുന്നു.
അവനെ ഭർത്താവിനു തിരിച്ചു നൽകുന്നതിനു മണിക്കൂറുകൾക്കു മുന്പാണ് മോട്ടലിൽ വച്ചു കൊല ചെയ്തതെന്നു അധികൃതർ പറയുന്നു.
മാർച്ച് 19നു രാവിലെ, മകനെ കൊന്ന ശേഷം സ്വയം മരിക്കാൻ എന്തോ കഴിച്ചെന്നു അവർ 911 വിളിച്ചു പറഞ്ഞു. പോലീസ് എത്തുമ്പോൾ കുട്ടിയുടെ ജഡം കട്ടിലിൽ കിടന്നിരുന്നു. സരിത പോലീസിനെ വിളിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
2018ൽ സരിത രാമാനുജം വിവാഹമോചനം നേടിയതാണ്. കോടതി അനുമതിയോടെയാണ് മകനെ കാണാൻ മൂന്ന് ദിവസത്തേക്കു കലിഫോർണിയയിൽ എത്തിയത്. ഡിസ്നിലാൻഡിലേക്കു മൂന്ന് ദിവസത്തെ പാസ് വാങ്ങി.
മകനെ തിരിച്ചു കൊടുക്കേണ്ട ദിവസം അവർ അടുക്കള കത്തി ഉപയോഗിച്ച് അവന്റെ കഴുത്തു മുറിച്ചു കൊന്നു എന്നാണ് കേസ്.
പോലീസ് ആശുപത്രിയിലാക്കിയ സരിതയെ 20നു ഡിസ്ചാർജ് ചെയ്തപ്പോൾ അറസ്റ്റ് ചെയ്തു. കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ശിക്ഷിക്കപ്പെട്ടാൽ 26 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Indian woman held for murder of son