
സിയാറ്റിലിൽ പ്രഥമ ഇന്ത്യൻ ചലച്ചിത്രോത്സവം കോൺസലെറ്റ് ജനറലും മ്യൂസിയം ഓഫ് പോപ്പ് കൾച്ചറും ചേർന്നു നടത്തി. തുടക്കത്തിൽ, പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭ മേളയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ലെക്‌സ് ഫ്രിഡ്‌മാനുമായി നടത്തിയ പോഡ്‌കാസ്റ്റിന്റെ ഭാഗങ്ങളും.
നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മുഖ്യ സന്ദേശമാണ് ഊന്നിപ്പറഞ്ഞത്.
ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ സിയാറ്റിലിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. യുഎസ് കോൺഗ്രസ് അംഗം റെപ്. പ്രമീള ജയപാൽ, കിംഗ് കൗണ്ടി വൈസ് ചെയർ സാറാ പെറി, പോർട്ട് ഓഫ് സിയാറ്റിൽ കമ്മിഷണർ സാം ചോ, മ്യൂസിയം സി ഇ ഓ: മിഷേൽ വൈ. സ്മിത്ത് എന്നിവർ അതിൽ ഉൾപ്പെടുന്നു.
പിന്നീട് പ്രസിദ്ധമായ മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിച്ചു: യുഎസ് പശ്ചാത്തലത്തിലുള്ള ഇംഗ്ലീഷ് വിംഗ്ലീഷ്, സിന്ദഗി നാ മിലേഗാ ദോ ബാര, രക്ഷാ ബന്ധൻ.
മൂന്നു ദിവസം നീണ്ട ഉത്സവത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം എന്ന പ്രമേയം ആധാരമാക്കിയുള്ള പ്രത്യേക ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു. ഉത്സവം നടന്ന മാർച്ച് 21, 22, 23 തീയതികൾ കിംഗ് കൗണ്ടിയിലെ 39 നഗരങ്ങളിൽ 'ഇന്ത്യൻ ചലച്ചിത്രോത്സവ ദിനങ്ങൾ' ആയി പ്രഖ്യാപിച്ചു.
Indian film festival held in Seattle