
ട്രംപ് ഭരണകൂടത്തിനെതിരെ 'ചപലമായ' കേസുകൾ കൊണ്ടുവരുന്ന നിയമസ്ഥാപനങ്ങളെയും അഭിഭാഷകരെയും ശിക്ഷിക്കാൻ പ്രസിഡന്റ് ട്രംപ് തന്റെ അറ്റോണി ജനറൽ പാം ബോണ്ടിയോടു നിർദേശിച്ചു.
ഭരണകൂടത്തെ 'പീഡിപ്പിക്കാനും' അനാവശ്യ കാലതാമസം ഉണ്ടാക്കാനും ഇടയാക്കുന്ന കേസുകളിൽ നിന്നു അഭിഭാഷകരെ വിലക്കുന്ന സിവിൽ പ്രൊസീഡിയർ ചട്ടങ്ങൾ ട്രംപ് ചൂണ്ടിക്കാട്ടി. തിരിച്ചടിക്കാൻ എടുക്കാവുന്ന നടപടികൾ ശുപാർശ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി 20നു ട്രംപ് അധികാരമേറ്റ ശേഷം 100 കേസുകളെങ്കിലും ഭരണകൂടത്തിനെതിരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ കോടതികൾ 15 ഇൻജംക്ഷനുകൾ പുറപ്പെടുവിച്ചു. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുളള ട്രംപിന്റെ ഉത്തരവിനെതിരെ പരാതി ഉണ്ടായി. വെനസ്വേലൻ കുറ്റവാളികളെ നാടുകടത്താൻ യുദ്ധകാല നിയമം ഉപയോഗിച്ചതും ചോദ്യം ചെയ്യപ്പെട്ടു.
ട്രംപിന്റെ നിയമോപദേശകർ സുപ്രീം കോടതിയുടെ ഇടപെടലിന് അപേക്ഷിച്ചിട്ടുണ്ട്.
എട്ടു വർഷത്തെ കേസുകൾ വിലയിരുത്താൻ ട്രംപ് ബോണ്ടിയോടു നിർദേശിച്ചു. അതായത് അദ്ദേഹത്തിന്റെ ആദ്യ ഭരണകാലവും അതിൽ ഉൾപെടും.
Trump seeks to 'punish' lawyers opposing him