
പൂവൊന്നും കിട്ടീലാ
കൊന്നയും പൂത്തീലാ
എന്തേയെൻ കണ്ണാ
പിണക്കമാണോ..??
കദളിപ്പഴം വച്ച്
പായസം നേദിച്ച്
കണ്ണൻ വരുന്നതും
കാത്തിരിപ്പൂ..!!
വിഷുപ്പുലർകാലേ,
മുങ്ങി കുളിച്ചിട്ട്
കാർമുകിൽ വർണ്ണന്
കണിയും വച്ച്..
കണ്ണൊന്നടച്ചിട്ട്
കൈകളും കൂപ്പീട്ട്
പൊൻ കണി കാണുവാൻ
കാത്തിരിപ്പൂ..!!
എന്തേയെൻ കണ്ണാ, നീ
വന്നില്ലായിന്നെന്റെ
സങ്കട തേങ്ങലും
കേട്ടതില്ലാ..??
കാത്തു കാത്തിന്നെന്റെ
ചിത്തം മയങ്ങീട്ട്
നിന്നെയും സ്വപ്നത്തിൽ
കണ്ടുറങ്ങീടവേ..
ആരോ വന്നെന്റെ
കാതിൽ വിളിക്കുന്നു
കുയിലിന്റെ നാദമോ,
തേൻ മൊഴിയോ..??
കണ്ണും തുറന്ന് ഞാൻ
നോക്കുന്ന നേരത്ത്
ആഹാ, മനോഹരം
എത്ര ചേതോഹരം..!!
കണ്ണനെൻ ചാരത്ത്
വന്നു ചിരിക്കുന്നു
കള്ളനേപ്പോലവൻ
കണ്ണൊന്നിറുക്കുന്നു..!!
മാൻപേട പോലെന്നെ
വാരിപ്പുണരുന്നു..!!
കണ്ണനെ കണ്ടെന്റെ
ചിത്തം നിറയുന്നു..!!