കെന്റ്: ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ പ്രശസ്തമായ കെന്റില്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കഴിഞ്ഞ 9 വര്‍ഷക്കാലം ആഷ്‌ഫോര്‍ഡിലെ മലയാളികള്‍ക്കായി നിരവധി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. ഈ മലയാളി കൂട്ടായ്മയുടെ പുതിയ സംരംഭമാണ് ഈ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ്.
ജൂലൈ 27, 28 തീയതികളിലാണ് ഈ ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു ഫാമിലി ഫണ്‍ഡേയും ഗ്രില്‍ പാര്‍ട്ടിയും അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നു.
ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് 501 പൗണ്ടും എവര്‍റോളിംഗ് ട്രോഫിയും ഒന്നാം സമ്മാനം നല്‍കുന്നു. രണ്ടാമതെത്തുന്ന ടീമിന് 250 പൗണ്ട് കാഷ് അവാര്‍ഡും. മികച്ച ബാറ്റ്‌സ്മാന്‍ ബൗളര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കുന്നതാണ്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജോളി ആന്റണി 07894968165, ജെറി ജോസ് 07861653060, റെനി മാത്യു 07772045861 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: ജോജി കോട്ടയ്ക്കല്‍