Image

സന്ധ്യയായ്‌ മറയുമ്പോള്‍ (കവിത: ഗീതാ രാജന്‍)

Published on 14 May, 2015
സന്ധ്യയായ്‌ മറയുമ്പോള്‍ (കവിത: ഗീതാ രാജന്‍)
നെറ്റിയിലെ വിയര്‍പ്പു
തൂത്തുമാറ്റിയ സായാഹ്നം
എണ്ണി കൊടുത്ത തുട്ടുകള്‍
ഒഴിയുന്ന മടിശീല
സിരകളില്‍ വലിഞ്ഞു
മുറുകുന്ന ലഹരിയില്‍
ആടി പോകുന്നൊരു ബീഡി പുക!!

മേല്‌പ്പുരയില്ലത്ത വീടിനുള്ളില്‍
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ !നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്‍ക്കുന്ന കാറ്റ്‌,

മേഘകൂട്ടില്‍ നിന്നും
ആകാശകുന്നിറങ്ങി
പടി വാതിലിനപ്പുറം
വേച്ചു വേച്ചു മയങ്ങി
വീണൊരു വെയില്‍.

മേല്‌പ്പുരയുള്ള വീടിനുള്ളില്‍
മറക്കുള്ളിലെ കാഴ്‌ചകളില്‍
കണ്ണീരു വറ്റിയ കടല്‍
അരിപൊതി തിരഞ്ഞു
ഉറങ്ങി പോയ മണല്‌ക്കൂട്ടങ്ങള്‍ !

സിരകളില്‌ കത്തിയെരിയുന്ന
ലഹരിയുടെ കനലില്‍
എരിഞ്ഞടങ്ങിയ സന്ധ്യ!!
സന്ധ്യയായ്‌ മറയുമ്പോള്‍ (കവിത: ഗീതാ രാജന്‍)
Join WhatsApp News
വിദ്യാധരൻ 2015-05-14 19:34:25
ബീഡി കള്ള് കുടിച്ചാൽ 
പുക എങ്ങനെ ആടാതിരിക്കും?
കാറ്റിന് തലയ്ക്കു പിടിച്ചാൽ 
അതെങ്ങനെ ഉണരും ?
കള്ള്കുടിച്ചാൽ 
വെയിലും വേച്ചുപോകും 
'കടൽപ്പുറത്തെ മണ്ണടിച്ചു കൂട്ടൂന്നു 
തട്ടികളയുന്നതൊപ്പം 
സനാതനൻ മാരുതൻ ഈശ്വരന്റെ 
സർഗ്ഗക്രമം കണ്ടു കുരിക്കയാവാം"
 കള്ളുക്കുടിച്ചു വന്ന ഭർത്താവിനെ കണ്ടു
 'സന്ധ്യ' യുടെ മുഖം ചുവന്ന് തുടത്തതാവാം 
അല്ലെങ്കിൽ " ആകാശം അംബുതി വനക്കുടിലെന്നിവറ്റി-
ലൊന്നിച്ചു വഹ്നി പിടിപെട്ടു വളർന്നുവെന്നോ?
വായനക്കാരൻ 2015-05-14 21:52:36
പാണ്ടിനാട്ടിൽനിന്ന് പുറപ്പെട്ട്  
വേച്ചുവേച്ചെത്തിയ കാറ്റിന്റെ   
മായം ചേർത്ത ലഹരി തീണ്ടി    
ചത്തു കരിനീലിച്ച രാത്രി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക