Image

മഴസുന്ദരി ! (കവിത: സോയ നായര്‍)

Published on 28 May, 2015
മഴസുന്ദരി ! (കവിത: സോയ നായര്‍)
തീയായ്‌ ഉരുകുന്ന
ഹ്യദയത്തിന്റെ
നൊമ്പരങ്ങള്‍
മ്യദുലമാം വിരലുകളാല്‍
ഒപ്പിയെടുക്കുവാന്‍
കുളിരാകുന്ന
ചുംബനങ്ങളുടെ
വാതില്‍ തുറന്ന്‌
അവള്‍ എന്നിലേക്ക്‌ വന്നൂ.
ആ യൗവനത്തിന്‍
സ്വേദകണങ്ങള്‍
അരിച്ചിറങ്ങും കപോലവും
കുസ്യതിക്കടലിളക്കും
കണ്‍കളും
എന്‍ ദേഹിയിലാകെ
സ്‌നേഹത്തിന്റെ
രോമാണ്‍ജപുഷ്‌പങ്ങള്‍
വിരിയിച്ചൂ..
ലാസ്യലോലയായ്‌
ചിന്നിചിതറിയ
പളുങ്ക്‌മണികള്‍
വാരിപ്പുണര്‍ന്നപ്പോള്‍
കൊലുസ്സ്‌ കിലുങ്ങും
ശബ്ദത്തില്‍
അവള്‍ നിര്‍ത്താതെ ചിരിച്ചൂ..
ആ ചിരിയില്‍
മുടിയിഴകള്‍ക്കുള്ളിലൊളിപ്പിച്ച
തെന്നല്‍ പോലും
നാണത്താല്‍ മുഖം മറച്ചൂ.
എനിക്ക്‌ മാത്രമായി
ചാറ്റല്‍കുളിരും ആര്‍ദ്ദ്രതയും
ചേര്‍ത്ത്‌ വെച്ചൊരു
കണികപ്രതിമ
അവള്‍ പണിഞ്ഞു..
അന്നു മുതലാണു
പെയ്‌തു തീരാത്ത മേഘങ്ങള്‍
കള്ളച്ചിരിയുമായ്‌
കൊണ്‍ജി കൊണ്‍ജി
പങ്കിട്ട കുളിരിന്റെ
ശേഷിപ്പുകളുമായി
എന്നെ മാത്രം
കാണാനെത്തുന്നതു..

സോയ.
മഴസുന്ദരി ! (കവിത: സോയ നായര്‍)
Join WhatsApp News
വായനക്കാരൻ 2015-05-29 06:20:02
മഴ മഴ മഴ മഴ മാനത്തുണ്ടൊരു 
പനിനീർത്തൂമഴ... പൂമഴ...
പുഴ പുഴ പുഴ പുഴ താഴത്തുണ്ടൊരു 
പുളകപ്പൂമ്പുഴ... തേൻ‌പുഴ...

പുഴയുടെ കുളിരിൽ കുളിരിൻ കുളിരിൽ
തഴുകും അഴകിൻ ദേവത...
തിരുവായ്‌മൊഴിമണിമുത്തുകളുതിരും
തളിരിൻ ഹിമകണചാരുത... 
(മനസ്സിൽ ഒരു മഞ്ഞുതുള്ളി)
വിദ്യാധരൻ 2015-05-29 16:29:04
മറ്റൊരുത്തി ഏല്പിച്ച ക്ഷതത്താലേ 
നൊമ്പരപ്പെട്ടു ഞാൻ
പമ്പരം കറങ്ങുമ്പോൾ 
എത്തി മറ്റൊരുത്തി പിന്നിൽ നിന്നും 
ചൂടുള്ള ചുംബനംകൊണ്ട് അഭിക്ഷേകം ചെയ്യുത്, 
കത്തി പടർന്നു ശരീരമാകാവേ 
വിദ്യുച്ഛക്തിപോലെന്തോ ദേഹമാസകലം,
മൃദുലമാം വിരലിന്റെ സ്പർശം ഏറ്റുടൻ.
നൊമ്പരം പോയുടൻ 
നിന്നു പമ്പരത്തിൻ കറക്കവും 
ഞങ്ങളൊന്നായി പങ്കിട്ടു 
കുളിരിന്റെ ശേഷിപ്പ് വച്ചിടാതെ
നിന്ന് നിശ്ചലമായി മേഘകീറുകൾ 
ഞങ്ങളെയും നോക്കി നിശ്ചയമില്ലാതെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക