Image

നഷ്ടബോധം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)

Published on 05 June, 2015
നഷ്ടബോധം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)

നേരേ തന്നെയാണ്‌ നടന്നത്‌
വളഞ്ഞത്‌ വഴിയല്ലേ ...
മുറുകെ തന്നെയാണ്‌ പിടിച്ചത്‌
വഴുതിയത്‌ മീനല്ലേ ....
മൗനം ഉച്ചത്തില്‍ പറഞ്ഞതല്ലേ
മനസ്സിലാകാഞ്ഞത്‌ കേട്ടയാള്‍ക്കല്ലേ ...

തിരികെ നടക്കുക അസാധ്യം
താഴിട്ട ചങ്ങല വഴിമുടക്കുന്നു ....
വീണത്‌ പുഴയിലല്ല്‌ലേ
ഒഴുക്കിനൊപ്പം ഒഴുകാല്ലോ ...
മൗനം കടലാസ്സില്‍ പടര്‍ന്നിപ്പോഴും
എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു..!

ഷീലാജി

നഷ്ടബോധം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
വായനക്കാരൻ 2015-06-05 19:37:57
വരികൾ മൌനഗർഭം 
വായനക്കാരന്റെ മൌനം അർഥഗർഭം.
വിദ്യാധരൻ 2015-06-06 07:16:51
അറിയാമായിട്ടും 
വളഞ്ഞവഴിയെ നടക്കരുതായിരുന്നു, 
വഴുകുന്ന മീനെ പിടിക്കരുതായിരുന്നു, 
മനസിലാകത്തവനോട് പറയരുതായിരുന്നു, 
വന്ന വഴികൾ തിരികെ പോകാൻ വയ്യാത്തവിധം 
താഴിട്ടു പൂട്ടരുതായിരുന്നു. 
എന്നും ഒഴിക്കിനോപ്പം നീന്താൻ പഠിക്കുക 
കടലാസ്സിൽ ഇരുന്ന് പിറുപിറുക്കുന്ന മൗനം 
ഭ്രാന്തല്ലാതെ എന്താണ്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക