ഒരു മനുഷ്യന് അത്യാവശ്യം വേണ്ടത് ആത്മവിശ്വാസമാണ്. അതു നഷ്ടപ്പെട്ടവരെ
ആര്‍ക്കും രക്ഷിക്കാന്‍ പറ്റില്ല. മറ്റുള്ളവരുടെ വാക്കുകള്‍ നമ്മെ
കുലുക്കിമടക്കിയെറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ നഷ്ടം നമുക്കുമാത്രം!
അതു സംഭവിക്കാനായി ആരും കാത്തിരിന്നു കാണുകയുമില്ല.
നിങ്ങള്‍ക്കും പരീക്ഷിച്ചുനോക്കാവുന്നതാണ് ഈ മാര്‍ഗ്ഗം!
നമ്മള്‍ ഓരോരുത്തരെയും, സ്വഭാവത്തിലും, കാഴ്ചയിലും
വ്യത്യസ്ഥമായിത്തന്നെയാണ് ദൈവം സൃഷ്ടിച്ചത് എന്നു വ്യക്തമാണ്. എന്നാല്‍
അതേപോലെതന്നെ, തീരുമാനങ്ങളും, കാഴ്ചപ്പാടുകളും വ്യത്യസ്ഥമായിരിക്കും,
തീര്‍ച്ച! ആ സ്വഭാവങ്ങളുടെ ഏറ്റവും പ്രസക്തമായ ഭാവമാണ് ആത്മവിശ്വാസം
അധവാ, വ്യക്തിത്വം. അത് നമ്മള്‍ വളര്‍ന്നു വരുന്ന സാഹചര്യം, നമ്മളില്‍
വ്യക്തിമുദ്രകള്‍ പതിപ്പിക്കുന്ന വ്യക്തികള്‍, പുസ്തകങ്ങള്‍, പഠനവിഷയങ്ങള്‍
അങ്ങനെ പലതരത്തിലുള്ള സ്വാധീനങ്ങളുണ്ടാവാം. ആത്മവിശ്വാസം
വളത്തിയെടുക്കാനും തകര്‍ത്തുകളയാനും സാധിക്കുന്ന ഒന്നാണ്! അതിനു
അതിര്‍വരംബുകളും നിയമങ്ങളും ഇല്ല. കര്‍ക്കശസ്വഭാവമുള്ള മാതാപിതാക്കള്‍
വളര്‍ത്തിയ കുട്ടികളില്‍ തന്റേടക്കുറവ് കൂടുതലായിക്കാണുന്നു. അമിതലാളനയും
ചിലപ്പൊള്‍ ഇതേഫലം ചെയ്യും. ഭാവിയില്‍ സ്വന്തം കാര്യങ്ങള്‍
തീരുമാനിക്കുകയും, നേരിടേണ്ടിയും വരുമ്പോള്‍ അനുഭവക്കുറവു കാരണം ഉത്കണ്ഠയും
കാലക്രമേണ ഇതു പരാജയഭീതിയും, പേടിയുമായി പുറത്തുവന്നേക്കാം!
തന്റേടക്കുറവ് പരിഹരിക്കാനും, അനുയോജ്യമായി പ്രതികാരിക്കാനും ആദ്യം വേണ്ടത്
സ്വന്തം അവസ്ഥയെപ്പറ്റിയുള്ള തിരിച്ചറിവാണ്. ഈ ഉള്‍ക്കാഴ്ചയുടെ
വെളിച്ചത്തില്‍ പരിഹരിക്കാവുന്ന സ്വന്തം കുറവുകളെ തിരിച്ചറിയണം.
പരിഹരിക്കാവുന്ന കുറവുകള്‍ എങ്ങനെ മാറ്റിയെടുക്കാം എന്നു സ്വയം
തീരുമാനിക്കുക. എന്നാല്‍ പരിഹരിക്കാനാവാത്ത ചുരുക്കം ചില കുറവുകള്‍
സ്വന്തം ദൗര്‍ബല്യങ്ങളാണെന്നു മനസ്സിലാക്കാനും മടിക്കേണ്ടതില്ല.
ആത്മവിശ്വാസവും തന്റേടവും നമ്മുളില്‍ ഉന്മൂലമാവുകുന്നത്
കുട്ടിക്കാലത്താണെന്നു പറഞ്ഞല്ലോ. വീണ്ടും കുട്ടിക്കാലത്തിലേക്കു
തിരികെപ്പോയി തന്റേടം തിരിച്ചുപിടിക്കാനാവില്ല. അതിനാല്‍ ചില പ്രത്യേക
പരിശീലനങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. സ്വന്തം
അഭിപ്രായങ്ങള്‍ സധൈര്യം തുറന്നുപറയാന്‍ ശീലിക്കുക എന്നാതാണ് ആദ്യപടി.
നോക്കൂ, ഞാന്‍ പറയുന്നു, വാക്കുകളിലോ മനുഷ്യരിലോ നല്ലതും ചീത്തയുമില്ല,
അതുപോലെ ശരിയും തെറ്റുമില്ല. എല്ലാവരും നാമാഗ്രഹിക്കുന്ന പോലെ
പെറുമാറണമെന്നു വാശി പിടിക്കരുത്! എല്ലാവരിലും നന്മയും തിന്മയും ഉണ്ട്.
നമ്മുടെ കാഴ്ചപ്പാടിലാണ് ശരിയും തെറ്റും മറഞ്ഞിരിക്കുന്നത്!
തണുത്തഭാവത്തില്‍, കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നയാളുടെ ആത്മവീര്യം
തകര്‍ക്കും. അയാള്‍ക്ക് തിരിച്ചിങ്ങോട്ട് അയാളുടെ ഭാഗം അവതരിപ്പിക്കാന്‍,
അവസരം നല്‍കുകയും വേണം. ആവശ്യമുള്ളതില്‍ കൂടുതുലായി ഒരക്ഷരം പോലും
കൂടുതല്‍ സംസാരിക്കാന്‍ പാടില്ല. തുടര്‍ച്ചയായി ഇങ്ങനെയുള്ള കാര്യങ്ങളില്‍
ശ്രദ്ധിച്ചാല്‍ നിങ്ങളുടെ സ്വഭാവം , സാവധാനം മാറുകതന്നെ ചെയ്യും.
ആത്മവിശ്വാസം നേടാന്‍ ഒരേഒരു മാര്‍ഗ്ഗം, ജയിക്കും എന്ന പ്രതീക്ഷയോടെ നല്ല
പ്രവൃത്തി ചെയ്യുക,പരാജയം നേരിടുമ്പോല്‍, കാരണം മനസിലാക്കി തിരുത്താനുള്ള
മനസ്സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കുക.
നിങ്ങളുടെ ഇത്തരം ആകുലചിന്തകള്‍ മാറ്റിയെടുത്തേ മതിയാകൂ എന്ന യാതൊരു
പിടിവാശിയുടെയും ആവശ്യവുമില്ല, മറിച്ച്, നമ്മുടെ ചിന്തകളെയും
തീരുമാനങ്ങളെയും എങ്ങെനെ , എന്തുകൊണ്ട് എന്ന് സ്വയം മനസ്സിലാക്കേണ്ടത് വളരെ
അത്യാവശ്യമാണ്. ആത്മവിശ്വാസം ജീവിതത്തില്‍ കൂടുതല്‍ വളരാന്‍ പ്രേരണ
നല്‍കുന്ന ഊര്‍ജമാണ്. കണ്ണില്‍ ഇരുട്ടുവീഴ്ത്തുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും
മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള
വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംവിലയിരുത്തലില്‍
നിന്നാണ് ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില
ഇടാറുണ്ട്. മറ്റുള്ളവര്‍ മറഞ്ഞും നേരിട്ടും പറയുന്ന വാക്കുകള്‍ നമ്മളെ
ഒരുപക്ഷെ സ്വാധീനിച്ചേക്കാം, നിരാശപ്പെടേണ്ട!! തകര്‍ന്നു പോകാതെ നല്ല
നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം തിരുത്താന്‍ ശ്രമിക്കുക എന്നതാണ്
ശരിയായ വഴി. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും
അവനവനെക്കുറിച്ച് സ്വയം ഒരു അഭിപ്രായം എല്ലാവരും സൃഷ്ടിച്ചെടുക്കാറുണ്ട്.
അതും അത്മവിശ്വാസത്തിന്റെ ഒരു പടി തന്നെയാണ്, അത് ഒരു തരം കൊപ്ലെക്‌സ്
ആവാതിരിക്കാന്‍ മാത്രം ശ്രദ്ധിക്കുക.
അധ്യാപകര്‍ നമ്മളൊരോരുത്തരെയും എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനോട്
എനിക്കിതുവരെ മഹത്തായ അഭിപ്രായമൊന്നുമില്ല! ഭാഷ ആശയവിനിമയത്തിനു മാത്രമാണു.
അതില്‍ കൂടുതല്‍ വില കൊടുക്കേണ്ടതില്ല. വികാരങ്ങള്‍ക്ക് അടിമപ്പെടുന്നതു,
തീരുമാനങ്ങളും കാഴ്ചപ്പാടുകളും വികാരപരവശരായി ചിന്തിക്കുന്നത്,
ആത്മവിശ്വാസമുള്ള ഒരാളിന്റെ സ്വഭാവം അല്ല. അത് നല്ലതല്ല, ഒരു
കാര്യത്തിലും!
മനസ്സിനോട് പറയാന്‍ പത്ത് കാര്യങ്ങള്‍
ആത്മവിശ്വാസം ഉണ്ടാകണം എന്ന് മനസ്സിനോട് പറയാം, വിശ്വസിപ്പിക്കാം.
മറ്റാരെയും പോലെതന്നെ ശക്തിയുള്ള ഒരു വ്യക്തിതന്നെയാണ് ഞാന്‍ എന്ന് സ്വയം പറയുക.
പോരായ്മകള്‍ക്കിടയിലും നിങ്ങള്‍ക്ക് ശക്തികളുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കുക.
നേട്ടങ്ങളുടെ സമയങ്ങള്‍ സ്വയം ചൂണ്ടിക്കാണിക്കുക, നിങ്ങള്‍ പൂര്‍ണ്ണമായും പരാജിതരല്ല എന്ന് സാക്ഷ്യം പറയുക.
പല കാര്യങ്ങളും മറ്റുള്ളവരെക്കാള്‍ മെച്ചമായി ചെയ്യാന്‍ കഴിവുണ്ടെന്ന് ചൂണ്ടിക്കാണിക്കുക.
അഭിമാനിക്കാന്‍ ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെന്ന്! സ്വയം ഓര്‍മ്മിപ്പിക്കുക.
ഞാന്‍ ഏറ്റവും നല്ലൊരു വ്യക്തിയാണെന്ന ചിന്ത എപ്പൊഴും മനസ്സില്‍ വരുത്തുക.
അവനവനോട് ആദരവ് തോന്നേണ്ട കാര്യങ്ങള്‍ സ്വയം ഓര്‍ക്കുക.
ഒന്നിനും കൊള്ളാത്തവനെന്ന ചിന്ത മനസ്സില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റുക.
സല്‍ഗുണനെന്ന വിചാരം, അടിമപ്പെടല്‍ അല്ല എന്ന് തന്റേടത്തോടെ പറയുക.